ഇടതിന്റെ രക്ഷയും കാനം കമ്മ്യൂണിസവും
രണ്ടു ദിവസമായി പത്ര ദൃശ്യ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഎമ്മിന്റെ നിലവിലെ ചില സമീപനങ്ങള്‍ തെറ്റാണെന്നു ചൂണ്ടിക്കാണിക്കുമ്പോള്‍ 'കാനമല്ല ' ശരി ഞങ്ങള്‍ മാത്രമാണെന്ന അഹന്തയോടെയുള്ള പ്രതികരണമാണ് സി പി എം നടത്തിക്കൊണ്ടിരിക്കുന്നത് .ബുദ്ധിയുറച്ച ഏതൊരാളും കേട്ടാല്‍ കാനം കമ്മ്യൂണിസം അംഗീകരിക്കുമെന്നതാണ് യഥാര്‍ത്ഥം .'വീഴ്ച സംഭവിച്ചു ' എന്ന മുന്‍കൂര്‍ ബോര്‍ഡും വച്ച് എന്തും ചെയ്യാവുന്ന തരത്തിലാണ് സര്‍ക്കാരിന്റെ നീക്കങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുന്നത്. പത്തുമാസ ഭരണ കാലയളവില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെയും മതകീയ സ്പര്‍ദ്ധക്ക് ഭീഷണിയാകും വിധമുള്ള അക്രമങ്ങളുടെയും വിവാദങ്ങളുടെയും നീണ്ട നിരയല്ലാതെ എന്ത് ജനക്ഷേമ സേവനങ്ങളാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയത് .മന്ത്രിമാരിലധികവും അവരുടെ വകുപ്പുകള്‍ മെച്ചപ്പെടുത്തുന്നതിലേറെ വിവാദങ്ങള്‍ക്കു മറുപടി നല്‍കി ജനശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമങ്ങളിലാണ് .ഏതു വിഷയത്തിലും യുക്തിപൂര്‍ണ്ണമായ ഒരു മറുപടിയും നല്‍കാനാവാതെ വായില്‍തോന്നുന്നതെക്കെ കോതക്ക് പാട്ടെന്ന ധാരണയില്‍ വിഭ്രാന്തിപൂണ്ടു മറുപടി നല്‍കുന്നവരാണ് ഇന്നത്തെ സര്‍ക്കാര്‍ .
സര്‍ക്കാരിന്റെ ആരംഭത്തില്‍ മന്ത്രിമാരുടെ എണ്ണം കുറച്ചും അവരുടെ സ്റ്റാഫ് അംഗങ്ങളെ പരിമിതപ്പെടുത്തിയും സര്‍ക്കാര്‍ ഖജനാവിലേക്ക് സമ്പത്ത് ഒഴുക്കുന്ന വിദ്യയിലായിരുന്നു .ഈ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് തെറ്റിദ്ധരിച്ചവര്‍ക്കു ഇന്ന് സര്‍ക്കാര്‍ ഖജനാവിലേക്ക് പണം ഒഴുക്കാനുള്ള തന്ത്രപ്പാടിനേക്കാള്‍ സ്വന്തക്കാരുടെ നില മെച്ചപ്പെടുത്താനാണ് കൂടുതല്‍ ശ്രദ്ധ.
ഈയിടെ ഒരാവശ്യവുമില്ലാതെ നിയമിതരായ സര്‍ക്കാരിന്റെ ഉപദേശകര്‍ക്കു നല്‍കുന്ന പണമൊക്കെ പാവപ്പെട്ടവന്റെ നികുതിയാണെന്ന് ഓര്‍ക്കുമ്പോള്‍ ജനങ്ങളായ നമ്മളാണ് പോഴന്മാര്‍ എന്നാണ് തിരിച്ചറിയേണ്ടത് .എല്ലാം മുതലാളിമാരുടെ ഇംഗിതങ്ങള്‍ക്കനുസരിച്ചുള്ള ഭരണ നിര്‍വഹണങ്ങളെന്നു നിരീക്ഷിക്കാം .
ഇവിടെയാണ് കാനം രാജേന്ദ്രന്‍ ഉന്നയിക്കുന്ന യഥാര്‍ത്ഥ കമ്മ്യൂണിസം ഉയരേണ്ടത് .മറിച്ച് നിശ്ശബ്ദരായാല്‍ പ്രതികരിക്കാന്‍ ശേഷിയില്ലാത്തവരായി മാറും .രാഷ്ട്രീയം ഇന്ന് അരാഷ്ട്രീയ വാദികളെ സൃഷ്ടിക്കുന്ന തലത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ യഥാര്‍ത്ഥ മതേതരം ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ നയിക്കുന്നവര്‍ എന്നും സ്മരിക്കപ്പെടുമെന്നതില്‍ സംശയമില്ല .കാനം പ്രകടിപ്പിക്കുന്ന കമ്മ്യൂണിസത്തെ എതിര്‍ക്കുന്നവരുടെ കമ്മ്യൂണിസമാണ് ഇന്ന് ചോദ്യ ചിഹ്നമായി ഉയരുന്നത് .ആ ചോദ്യത്തെ മറികടക്കാന്‍ ചോദ്യം ചെയ്യപ്പെടുന്നവര്‍ക്ക് കുറച്ചധികം വിയര്‍ക്കേണ്ടി വരുമെന്നതില്‍ തര്‍ക്കമില്ല .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."