HOME
DETAILS
MAL
ജലനിരപ്പ് ഉയരുന്നു; അണക്കെട്ടുകള്‍ തുറന്നു
backup
June 05 2020 | 02:06 AM
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിന് അനുസരിച്ച് അണക്കെട്ടുകളിലെയും ജലനിരപ്പ് ഉയരുന്നു. ജലസേചന വകുപ്പിന്റെ അഞ്ച് അണക്കെട്ടുകള്‍ ഇന്നലെ തുറന്നുവിട്ടു.
തിരുവനന്തപുരത്തെ നെയ്യാര്‍, എറണാകുളത്തെ ഭൂതത്താന്‍കെട്ട്, ഇടുക്കിയിലെ മലങ്കര, പാലക്കാട് മൂലത്തറ, വയനാട് കാരാപ്പുഴ, കണ്ണൂര്‍ പഴശ്ശി അണക്കെട്ടുകളാണ് തുറന്നുവിട്ടത്.
നെയ്യാര്‍ ഡാമില്‍ സെക്കന്റില്‍ 16830 ലിറ്റര്‍, ഭൂതത്താന്‍കെട്ടില്‍ 87770 ലിറ്റര്‍, മലങ്കരയില്‍ 36110 ലിറ്റര്‍, മൂലത്തറയില്‍ 8310 ലിറ്റര്‍, കാരാപ്പുഴയില്‍ 2910 ലിറ്റര്‍, പഴശ്ശിയില്‍ 132440 ലിറ്റര്‍ എന്നിങ്ങനെയാണ് വെള്ളം തുറന്നുവിട്ടത്. കെ.എസ്.ഇ.ബിയുടെ 18 അണക്കെട്ടുകളിലും ഇതുവരെയും മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."