സോണിയക്കെതിരേ മീനാക്ഷി ലേഖി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായ റായ്ബറേലിയില്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേ മീനാക്ഷി ലേഖിയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി നീക്കം. നിലവില്‍ എം.പിയായ അവര്‍ ബി.ജെ.പിയുടെ ദേശീയ വക്താവും സുപ്രിംകോടതി അഭിഭാഷകയുമാണ്.
മീനാക്ഷി ലേഖിയുടെ സ്ഥാനാര്‍ഥിത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്.
റായ്ബറേലിയില്‍ നിന്ന് മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ട സോണിയാ ഗാന്ധിയെ 2014ല്‍ നേരിട്ടത് ബി.ജെ.പിയിലെ അജയ് അഗര്‍വാളായിരുന്നു. മൂന്നുലക്ഷം വോട്ടുകള്‍ക്കാണ് ഇവിടെ സോണിയ വിജയിച്ചത്.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയും സോണിയയുടെ മണ്ഡലമായ റായ്ബറേലിയും പിടിച്ചെടുക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ കരുത്തുറ്റ നേതാക്കളിലൊരാളായ മീനാക്ഷി ലേഖിയെ രംഗത്തിറക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്.
രാഹുലിന്റെ മണ്ഡലത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ മണ്ഡലത്തില്‍ അദ്ദേഹം പരാജയ ഭീതി നേരിടുകയാണെന്നാണ് ബി.ജെ.പി പറയുന്നത്. ഇതിന്റെ ഭാഗമായി നിരന്തരം ഈ മണ്ഡലത്തില്‍ ചെലവഴിക്കാന്‍ സ്മൃതി ഇറാനി പ്രത്യേക താല്പര്യമെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."