ജോര്‍ജ് ഫ്‌ളോയിഡ് വധം: മൂന്നു പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ കേസെടുത്തു
മിനിയപ്പലിസ്: ജോര്‍ജ് ഫ്‌ലോയ്ഡ് പൊലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനപ്രതിക്കു പുറമെ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ കൂടെ കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റു ചെയ്തു. ടൊ താഹൊ, തോമസ് ലെയ്ന്‍, ജൊ അലക്‌സാണ്ടര്‍ എന്നിവരാണ് അറസ്റ്റിലായത്. ഫ്‌ലോയ്ഡിനെ ശ്വാസം മുട്ടിച്ചു കൊന്നു എന്ന് പറയപ്പെടുന്ന ഓഫീസര്‍ ഡെറക് ചോവിനെതിരെ കൊലപാതകകുറ്റമാണു ചുമത്തിയിരിക്കുന്നത്. 40 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൊലപാതകത്തിന് കൂട്ടുനിന്നുവെന്നാണ് മറ്റുള്ള മൂന്നു പേര്‍ക്കെതിരെയുള്ള കേസ്.മിനിസോട്ട അറ്റോര്‍ണി ജനറല്‍ കീത്ത് എല്ലിസനാണ് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ഫ്‌ലോയ്ഡിന്റെ മരണത്തെ തുടര്‍ന്നു രാജ്യത്താകമാനം പ്രതിഷേധവും ആക്രമണവും ശക്തമാകുന്നതിനിടെ, അറ്റോര്‍ണി ജനറലിന്റെ പുതിയ പ്രഖ്യാപനം സമരത്തിന്റെ തീവ്രത കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇതിനിടയില്‍ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ ഓട്ടോപ്‌സി റിപ്പോര്‍ട്ട് പുറത്തു വന്നു. 20 പേജുള്ള റിപ്പോര്‍ട്ടില്‍ ഏപ്രില്‍ മാസം കൊറോണ വൈറസ് പോസീറ്റിവായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഫ്‌ലോയ്ഡിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയപ്പോള്‍ ഹൃദ്രോഗം ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മരണം കൊലപാതകമായിട്ടാണു രേഖപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."