'അവളുടെ കണ്ണുകളിലേക്കു നോക്കൂ ...അവിടെ കാണാം നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയെ' video
ന്യൂയോര്‍ക്ക്: നീതിയില്ല സമാധാനമില്ല(നോ ജസ്റ്റിസ് നോ പീസ്). അവള്‍ ഉറക്കെയുറക്കെ വിളിക്കുയാണ്. കുഞ്ഞു കൈകള്‍ കരുത്തോടചെ ഉയര്‍ത്തി ആകാശത്തേക്ക് മുഷ്ടി ചുരുട്ടി.ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്കിലെ മെറിക്കില്‍ സംഘടിപ്പിച്ച റാലിയില്‍ നിന്നുള്ളതാണ് ഈ രംഗം.
വൈന്റ അമര്‍ എന്നാണ് അവളുടെ പേര്. അവളുടെ കണ്ണുകളിലുണ്ട് നൂറ്റണ്ടുകളായി ഒരു ജനത അനുഭവിച്ചു തീര്‍ത്ത മുഴുവന്‍ അവഹേളനവും..അവഗണനയും അടിച്ചമര്‍ത്തലും. അവളുടെ മുദ്രാവാക്യങ്ങളിലുണ്ട് ആ കുഞ്ഞുമനസ്സില്‍ തിളക്കുന്ന രോഷത്തിന്റെ തീക്ഷണത.
സ്‌കോട്ട് ബ്രിന്റണ്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് വീഡിയോ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് വീഡിയോ സാമൂഹ്യമാധ്യമത്തില്‍ വൈറലാവുകയായിരുന്നു. പിന്നീട് ഇത് തന്റെ മകള്‍ വൈന്റ അമര്‍ ആണെന്ന് പെണ്‍കുട്ടിയുടെ അമ്മ കമന്റ് ചെയ്തു.
'നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ഇതെന്റെ മകള്‍ വൈന്റ അമറാണ്. നമ്മള്‍ നമ്മുടെ കുട്ടികള്‍ക്ക് നേര്‍വഴി കാണിച്ചു കൊടുക്കേണ്ടതുണ്ട്,'- അവര്‍ കമന്റ് ചെയ്തു.
This little girl is among the #BlackLivesMattter protesters in #Merrick. More at #LIHerald tonight. pic.twitter.com/5E1rmD3KqJ
— Scott Brinton (@ScottBrinton1) June 3, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."