HOME
DETAILS

ഈ വര്‍ഷം ജില്ലയില്‍ പാലുല്‍പ്പാദനം കുറഞ്ഞു

  
backup
April 17 2017 | 18:04 PM

%e0%b4%88-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b5%81


കാക്കനാട്: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം  ജില്ലയില്‍ പാലുല്‍പ്പാദനം കുറഞ്ഞു. കടുത്ത ചൂടില്‍ തീറ്റപ്പുല്ലിന്റെ ലഭ്യത ഇല്ലാതായതാണ് പാലുല്‍പ്പാദനം  കുറയാന്‍ കാരണമെന്ന് ക്ഷീര വികസന വകുപ്പ് പറയുന്നത്.
മില്‍ക്ക് സൊസൈറ്റികളില്‍ പ്രതിദിന സംഭരണത്തില്‍ ഏകദേശം നാലായിരം ലിറ്ററാണ് കുറവുണ്ടാകുന്നത്. 313 മില്‍ക്ക് സൊസൈറ്റികളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.  കഴിഞ്ഞ വര്‍ഷം മില്‍ക്ക് സൊസൈറ്റികളില്‍ പ്രതിദിനം 1,14,000 ലിറ്റര്‍ പാല്‍ സംഭരിച്ചിരുന്നിടത്ത് ഇത്തവണ 1,10,000 ലിറ്ററായി കുറഞ്ഞു.
ബഹുഭൂരിപക്ഷം കര്‍ഷകര്‍ വളര്‍ത്തുന്ന സങ്കരയിനം പശുക്കളെ ദിവസവും മൂന്നും നാലും പ്രാവശ്യം കുളിപ്പിച്ച് പാലുല്‍പ്പാദനം കൂട്ടാന്‍ കര്‍ഷകര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ശരാശരി പത്ത് മുതല്‍ 15 ലിറ്റര്‍ വരെ ലഭിച്ചിരുന്നിടത്ത് എട്ട്പത്ത് ലിറ്ററായി പാലുല്‍പ്പാദനം കുറഞ്ഞു.
തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന സങ്കരയിനം പശുക്കളെ പരിപാലിക്കാനുള്ള ചെലവും കൂടി. കേളഫീഡ്‌സിന്റെ വില കൂടിയതും ആവശ്യത്തിനുസരിച്ച് ലഭ്യമല്ലാത്തതും കര്‍ഷര്‍ക്ക് തിരിച്ചടിയായി. സൂര്യഘാതമേറ്റ് പശുക്കള്‍ ചത്തുപോകുന്നത് കൂടിയായതോടെ കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്ന അവസ്ഥയിലാണ്. ധനസഹായം ആവശ്യപ്പെട്ട് കര്‍ഷര്‍ നല്‍കിയ അപേക്ഷകളെല്ലാം കെട്ടിക്കിടക്കുകയാണ്. ഇത് കൂടാതെയാണ് ഇത്തവണ ഡിസംബര്‍ മുതല്‍ ഇതുവരെ 34 പശുക്കള്‍ സൂര്യാഘാതമേറ്റ് ചത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago