കൊവിഡ് സഊദിയിൽ ഇന്ന് മരണപ്പെട്ടത് 3 മലയാളികൾ
റിയാദ്: സഊദിയിൽ കൊവിഡ് ബാധയേറ്റ് ഒരു മലയാളി കൂടി മരണപ്പെട്ടു. ഇതോടെ, ഇന്നലെ മാത്രം സഊദിയിൽ മൂന്ന് മലയാളികളാണ് മരണപ്പെട്ടത്. കണ്ണൂർ ഇടക്കാട് ഏഴര തയ്യിൽ മുസ്തഫ (52) ആണ് റിയാദിൽ മരണപ്പെട്ട ഒരാൾ. സ്വകാര്യകമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. 20 വർഷമായി റിയാദിലുണ്ട്. 20 ദിവസമായി റബ് വ അമീർ മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് മരണം.
ഭാര്യ: സമീറ. മക്കൾ: ഇസ്മായീൽ, മുബശ്ശിർ, ശഹ്ന, ഷെറിൻ. ഖബറടക്ക നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഖമറുദ്ദീൻ ഏഴര എന്നിവർ രംഗത്തുണ്ട്.
കൂടാതെ, റിയാദിൽ തന്നെ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മലബാർ ഗോൾഡ് ജീവനക്കാരൻ അരിക്കുളം പാറക്കുളങ്ങര മീത്തലെ ചെരുതാൽ അബദുള്ളക്കയുടെ മകൻ നിജിൻ (33), ദമാമിൽ മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47) എന്നിവരും ഇന്ന് കൊവിഡ് ബാധിച്ചു മരണപ്പെട്ടു. ഇതോടെ കൊവിഡ് ബാധിച്ചു മരണപ്പെട്ട മലയാളികൾ 52 ആയി ഉയർന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."