സ്വപ്‌നഭവനങ്ങള്‍ സ്വന്തമാക്കാന്‍ മലബാര്‍ ഹോം ഫെസ്റ്റ്
കോഴിക്കോട്: ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളോടെ സ്വപ്നഭവനങ്ങള്‍ സ്വന്തമാക്കാന്‍ മലബാര്‍ ഹോം ഫെസ്റ്റ് ഇന്ന് തുടങ്ങും.
45 ദിവസം നീണ്ടുനില്‍ക്കും. ഏതാനും ദിവസത്തിനകം ബുക്ക് ചെയ്യുന്നവര്‍ക്ക് ഹോം ഫെസ്റ്റില്‍ വിവിധ ഇനങ്ങളിലായി വന്‍ തുക കുറവ് ലഭിക്കുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിശ്ചിത വാടക, ജി.എസ്.ടി ആനുകൂല്യം ഉള്‍പ്പെടെയുള്ള ഓഫറുകളാണ് പണി കഴിഞ്ഞ ഫ്‌ളാറ്റുകള്‍ക്ക് ലഭിക്കുക. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയം മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനായുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീമിന്റെ വരുമാന പരിധി വര്‍ധിപ്പിച്ചതിനാല്‍ ഈ ആനുകൂല്യങ്ങളും അഫോര്‍ഡബിള്‍ ഹോംസ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മലബാര്‍ ഹോം ഫെസ്റ്റിന്റെ ഭാഗമായി കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം റോഡ് ഷോയും നടത്തും.
കേരളത്തിലെ പ്രധാനഗരങ്ങളില്‍ 35 ലക്ഷത്തില്‍ ആരംഭിക്കുന്ന അഫോര്‍ഡബിള്‍ ഹോംസ് മുതല്‍ ലക്ഷ്വറി വില്ലകള്‍ വരെ മലബാര്‍ ഡെവലപ്പേഴ്‌സ് നിര്‍മാണം പൂര്‍ത്തിയാക്കി വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്. രണ്ട് മില്യന്‍ സ്‌ക്വയര്‍ ഫീറ്റിലധികം വരുന്നവയാണ് ഈ പ്രൊജക്ടുകള്‍. 1995മുതല്‍ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേ
ഖലയില്‍ ശക്തമായ സാന്നിധ്യമായ മലബാര്‍ ഡെവലപ്പേഴ്‌സ് പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങളാണ് നിര്‍മിക്കുന്നതെന്ന് ചെയര്‍മാന്‍ എം പി അഹ്മദ് പറഞ്ഞു.
മലബാര്‍ ഡെവലപ്പേഴ്‌സ് ഓവര്‍സീസ് സെയില്‍സ് ഹെഡ് അബ്ദുസ്സലാം ടി വി, മീഡിയ റിലേഷന്‍ ഡയരക്ടറ്റര്‍ കെ പി നാരായണന്‍, കോര്‍പ്പറേറ്റ് ഹെഡ് യാസിര്‍ ആദിരാജ, ചീഫ് ആര്‍കിടെക്റ്റ് ഡയരക്ടര്‍ ഷറീന അന്‍വര്‍, ഹെഡ് സെയില്‍ ആന്‍ഡ് പി ആര്‍ എം കെ സി ആനന്ദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."