HOME
DETAILS

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

  
October 12 2024 | 11:10 AM

Ruler to provide health insurance to all citizens of Sharjah

ഷാർജ: ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്ന ഒരു ദിവസം വരുമെന്ന് 'ഡയരക്ട് ലൈൻ' റേഡിയോ പ്രോഗ്രാമിലൂടെ എമിറേറ്റ് ഭരണാധികാരി. ഷാർജ ഗവൺമെന്റ് അതിന്റെ ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും മുതിർന്ന സ്വദേശികൾക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്നുണ്ട്. എന്നാൽ, എമിറേറ്റ് ഈ കവറേജ് വിപുലീകരിക്കുകയാണ്. അടുത്തിടെ, 'വയോജനങ്ങൾക്കുള്ള ഇൻഷുറൻസ്' പദ്ധതിയുടെ പ്രായപരിധി ഷാർജയിൽ കുറച്ചിരുന്നുവെന്നും ഷാർജ ഹെൽത്ത് അതോറിറ്റി(എസ്.എച്ച്‌.എ)യെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു. 

'ജനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിൽ ഷാർജ വെട്ടികുറച്ചിട്ടില്ല, വെട്ടിക്കുറയ്ക്കുകയുമില്ല. എന്നാൽ, ഞങ്ങൾ വിഷയം സാവധാനത്തിലാണ് എടുക്കുന്നത്'-ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു.

ഇപ്പോൾ 45 വയസുള്ളവർക്ക് ഇൻഷുറൻസ് നൽകുന്നുണ്ട്. അതേസമയം, ഗുണഭോക്താവിനുള്ള യോഗ്യത നേടുന്നതിന്, അവർ യു.എ.ഇ പൗരത്വമുള്ളവരും, എമിറേറ്റിലെ താമസക്കാരും ആയിരിക്കണം -എസ്.എച്ച്.എ മെഡിക്കൽ ഇൻഷുറൻസ് വിഭാഗത്തിലെ ഡോ. മുഹമ്മദ് ഫലാഹ് പറഞ്ഞു. ഈ സ്കീമിന് പുറമേ, എല്ലാ ജീവനക്കാർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് 2025 ജനുവരിയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഷാർജ. ദുബൈയിലെയും അബൂദബിയിലെയും എല്ലാ ജീവനക്കാർക്കും ഇതിനകം തന്നെ പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാ നമാക്കി മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടെങ്കിലും, ഷാർജയിലും വടക്കൻ എമിറേറ്റുകളിലും ഇത് ആദ്യമായാണ് ഇത്തരമൊരു നിബന്ധന നടപ്പിലാക്കുന്നത്.

തൊഴിലുടമകൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിന് ചില സൗകര്യങ്ങൾ നൽകുന്ന അടിസ്ഥാന പാക്കേജ് വികസിപ്പിക്കുന്നതിന് ദുബൈയിലും അബൂദബിയിലും പ്രാദേശിക സർക്കാർ അധികാരികൾ നയങ്ങൾ അവലോകനം ചെയ്യുന്നുണ്ടെന്ന് വിദഗ്ധർ പറഞ്ഞു. ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ ദുബൈയിൽ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ താങ്ങാനാവുന്നതായിരിക്കുമെന്ന് പ്രതീക്ഷി ക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago