HOME
DETAILS

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

  
Web Desk
October 12, 2024 | 11:40 AM

National Commission for Protection of Child Rights Calls for Closure of Madrasas in India

ന്യൂഡല്‍ഹി: മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന നിര്‍ദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷന്‍. കമ്മീഷന്‍ തലവന്‍ പ്രിയങ്ക് കാന്‍ഗൊയാണ് മദ്രസകള്‍ക്കെതിരായ നീക്കവുമായി രംഗത്തെത്തിയത്.  ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കാന്‍ഗൊ കത്തയച്ചു. മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു. 

മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത് ആരോപിക്കുന്നു. എന്‍സിപിസിആര്‍ തയാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി പറയുന്നുണ്ടെന്നും 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുട്ടികള്‍ക്ക് ആവശ്യമായ ഭൗതിക വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ല. പരിശീലനം ലഭിച്ച അധ്യാപകരില്ല. ശരിയായ അക്കാദമിക് കരിക്കുലം പോലുമില്ല റിപ്പോര്‍ട്ടിലുള്ളതായും കത്തില്‍ സൂചിപ്പിക്കുന്നു.  

യുപി, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മദ്രസകള്‍ക്കെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലും അനാഥലയങ്ങളിലും റെയ്ഡ് നടത്തി കുപ്രസിദ്ധി നേടിയയാളാണ് പ്രിയങ്ക് കാന്‍ഗൊ.

The National Commission for Protection of Child Rights, led by Priyanka Kango, urges state governments to cease funding for madrasas, claiming they violate the constitutional rights of 1.25 crore children. A report highlights the lack of physical education, trained teachers, and proper curricula in these institutions. This directive comes amidst ongoing legal battles against madrasas in states like Uttar Pradesh and Assam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൊഫസർ നിരന്തരം പിന്തുടർന്ന് ഉപദ്രവിച്ചു, മോശം ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഹിമാചലിലെ വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

National
  •  18 days ago
No Image

നേപ്പാള്‍: വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി; ദുരന്തമൊഴിവായത് തലനാരിഴക്ക്

International
  •  18 days ago
No Image

മെക്സിക്കോയിൽ ഭൂകമ്പം, 6.5 തീവ്രത രേഖപ്പെടുത്തി; രണ്ട് മരണം, 12 പേർക്ക് പരുക്ക്

International
  •  18 days ago
No Image

യു.എ.ഇയിലെ ജുമുഅ സമയത്തിലെ മാറ്റം പ്രാബല്യത്തിൽ: ആദ്യ ദിവസം പതിവിലും നേരത്തെ പള്ളികളിൽ എത്തി വിശ്വാസികൾ

uae
  •  18 days ago
No Image

ഒരുമിച്ചിരുന്ന് മദ്യപിച്ചു, അളവിനെ ചൊല്ലി തർക്കം; ടാക്‌സി ഡ്രൈവറെ വെട്ടിപ്പരുക്കേൽപ്പിച്ചു; നാലുപേർ പിടിയിൽ

Kerala
  •  18 days ago
No Image

മന്നം ജയന്തി ആഘോഷ പരിപാടിക്കിടെ കൈകൊടുക്കാന്‍ എഴുന്നേറ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, അവഗണിച്ച് ചെന്നിത്തല

Kerala
  •  18 days ago
No Image

സൊഹ്റാന്‍ മംദാനിക്ക് പിന്നാലെ ഉമർ ഖാലിദിന് പിന്തുണയുമായി എട്ട് അമേരിക്കൻ എം.പിമാർ; ന്യായമായ വിചാരണ ഉറപ്പാക്കണമെന്ന് ആവശ്യം, ഇന്ത്യയുടെ കാര്യത്തിൽ ഇടപെടേണ്ടെന്നു ബിജെപി

International
  •  18 days ago
No Image

19 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ ഇന്ന് വിധി

Kerala
  •  18 days ago
No Image

എഐ ഉപയോ​ഗിച്ച് അശ്ലീല ഉള്ളടക്കം പങ്കുവക്കുന്നത് തടയണം; എക്‌സിന് കേന്ദ്രത്തിന്റെ നോട്ടീസ്; 72 മണിക്കൂറിനകം റിപ്പോർട്ട് സമർപിക്കാൻ നിർദേശം

National
  •  18 days ago
No Image

2025 ജനുവരി മുതല്‍ നവംബര്‍ വരെ ബഹ്റൈന്‍ വിമാനത്താവളത്തിലെത്തിയത് റെക്കോര്‍ഡ് യാത്രക്കാര്‍

bahrain
  •  18 days ago