HOME
DETAILS
MAL
കഠിനംകുളം സംഭവം: കര്‍ശന നടപടിയെന്ന് മന്ത്രി ശൈലജ
backup
June 06 2020 | 03:06 AM
തിരുവനന്തപുരം: കഠിനംകുളത്ത് ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ഡി.ജി.പിയോടാവശ്യപ്പെട്ടു.
മനുഷ്യ മനഃസാക്ഷിയെ വേദനിപ്പിക്കുന്ന സംഭവമാണ് കഠിനംകുളത്ത് നടന്നത്. കുട്ടിയുടെ മുന്പില് വച്ചാണ് ക്രൂരത നടന്നതെന്നാണ് പറയുന്നത്. സ്വന്തം ഭര്‍ത്താവിന്റെ അടുത്തു പോലും സ്ത്രീ സുരക്ഷിതമല്ലെന്ന അവസ്ഥയുണ്ടാകാന്‍ പാടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അത്തരക്കാര്‍ക്ക് കഠിന ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."