ഗ്രാമം ആരാമം' പരിപാടിയും ആദരവും
'
ചേലേമ്പ്ര: ഗ്രാമപഞ്ചായത്തില്‍ ഗ്രാമം ആരാമം മാലിന്യ രഹിത ഗ്രാമം പരിപാടിയുടെ ഭാഗമായി ഗ്രാമ കേന്ദ്രങ്ങളിലേക്ക് നല്‍കുന്ന സ്റ്റീല്‍ പ്ലേറ്റുകളുടെ വിതരണവും വിവിധ മേഖലയിലുള്ള പ്രതിഭകകളെ ആദരിക്കല്‍ പരിപാടിയും കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് ഉല്‍ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് അധ്യക്ഷനായി. പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടപ്പാക്കി വരുന്ന ജനകീയ പ്രവര്‍ത്തനമാണ് ഗ്രാമം ആരാമം. ആഘോഷ വേളകളില്‍ പേപ്പര്‍ ഗ്ലാസും പ്ലേറ്റും ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കാനുദ്ദേശിച്ചാണ് എല്ലാ വാര്‍ഡുകളിലേക്കും സ്റ്റീറ്റീല്‍ പ്ലേറ്റും ഗ്ലാസ്സും നല്‍കാന്‍ തീരുമാനിച്ചത്.
നൂറ് മുതല്‍ 150 ദിവസം വരെ തൊഴിലുറപ്പു പദ്ധതിയില്‍ തൊഴില്‍ പൂര്‍ത്തിയാക്കിയ 33 പേര്‍ക്കുള്ള ഉപഹാരം ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി അമീര്‍, കെ.പി പോള്‍, കവി പരത്തുള്ളി രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു നല്‍കി. ചേലേമ്പ്രയില്‍ എല്‍.എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാര്‍ഥികളെയും എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ.പ്ലസ് നേടിയ വിദ്യാര്‍ഥികളെയും വേദിയില്‍ ആദരിച്ചു.
ചേലേമ്പ്രയിലെ സ്‌കൂളില്‍ നിന്നും അങ്കണവാടികളില്‍ നിന്നും വിരമിച്ച അധ്യാപകര്‍ക്കുള്ള ഉപഹാരം സമര്‍പ്പണവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സറീന ഹസീബ്, ബ്ലോക് പഞ്ചായത്തംഗം കെ അപ്പുട്ടി, വൈസ് പ്രസിഡന്റ് കെ. ജമീല, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി സന്തോഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ ഉദയകുമാരി, സി ശിവദാസന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ എം ബേബി, കെ ദാമോദരന്‍, ഐ.സി.ഡി.എ സ് സൂപ്പര്‍ വൈസര്‍ സി.ഒ.ടി ജമീല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."