സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ ചെലവ് നിയന്ത്രിച്ച് തമിഴ്നാട് സര്‍ക്കാര്‍
തമിഴ്നാട്: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ ചെലവ് നിയന്ത്രിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഓരോ ദിവസവും പരമാവധി ഈടാക്കാവുന്ന നിരക്കുകളാണ് നിയന്ത്രിച്ചത്. കൊവിഡ് രോഗികളില്‍ നിന്ന് അനിയന്ത്രിതമായി പണം ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി.
വാര്‍ഡുകളില്‍ 7500 രൂപ, ഐ.സി.യുകളില്‍ 15000 രൂപ എന്നിങ്ങനെയാണ് സ്വകാര്യ ആശുപത്രികള്‍ക്ക്് ഈടാക്കാവുന്ന പരമാവധി തുക. ആരോഗ്യ സെക്രട്ടറി ബീല രാജേഷ് അധ്യക്ഷനായുള്ള സമിതിയാണ് സര്‍ക്കാറിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. നിശ്ചയിച്ച തുകയേക്കാള്‍ അമിതതുക ഈടാക്കരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കൊവിഡ് രോഗികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ അമിതതുക ഈടാക്കുന്നതിനെതിരേ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി സി. വിജയഭാസ്കര്‍ പ്രതികരിച്ചിരുന്നു.
സേവനത്തിനുള്ള അവസരമാണിതെന്നും അമിതനിരക്കുകള്‍ ലഘൂകരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.
രാജ്യത്തെ കൊവിഡ് രോഗികളില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ് നാട്ടില്‍ ഇതുവരെ 273 പേര് കൊവിഡ് ബാധിച്ച് മരിച്ചു. 28000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."