വോട്ടിങ്,വി വി പാറ്റ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്ഡമൈസേഷന് നടത്തി
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ്, വിവിപാറ്റ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്ഡമൈസേഷന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു നിര്‍വഹിച്ചു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുകളും ഏതെന്ന് നിശ്ചയിച്ച് യന്ത്രങ്ങളുടെ സീരിയല്‍ നമ്പര്‍ സഹിതമുള്ള പട്ടിക എ.ആര്.ഒ മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും കൈമാറി.ജില്ലയിലെ 1564 പോളിംഗ് സ്റ്റേഷനുകളിലേക്കായി 1856 ബാലറ്റ് യൂണിറ്റുകളും 1856 കണ്ട്രോള് യൂണിറ്റുകളും 2013 വിവിപാറ്റ് മെഷീനുകളുമടങ്ങിയ പട്ടികയാണ് കൈമാറിയിട്ടുള്ളത്. മാര്‍ച്ച് 30 ന് ഈ മെഷീനുകള്‍ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് അതത് നിയോജകമണ്ഡലത്തില്‍ നിശ്ചയിച്ചിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കുന്നതിന് എ.ആര്.ഒ മാര്‍ക്ക് കൈമാറും. വിവിധ നിയമസഭാ നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ്, വിവിപാറ്റ് മെഷീനുകളുടെ എണ്ണം ചുവടെ. പോളിംഗ് സ്റ്റേഷനുകള്‍, വോട്ടിംഗ് മെഷിന്, വിവിപാറ്റ് ഇവ യഥാക്രമം ബ്രായ്ക്കറ്റില്‍. പാലാ (176, 209, 227), കടുത്തുരുത്തി (179, 213, 231), വൈക്കം (159, 188, 204), ഏറ്റുമാനൂര്‍ (165, 195, 212), കോട്ടയം (171, 203, 219), പുതുപ്പള്ളി (182, 216, 234), ചങ്ങനാശ്ശേരി (172, 204, 222), കാഞ്ഞിരപ്പള്ളി (181, 215, 233), പൂഞ്ഞാര്‍ (179, 213, 231). ആകെ (1564, 1856, 2013)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."