മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍: ജോസ് കെ.മാണി
പാലാ: ജനാഭിലാഷങ്ങള്ക്ക് എതിരായ കേന്ദ്ര-സംസ്ഥാന ഭരണത്തിനെതിരെയുള്ള ശക്തമായ ജനവികാരമാണ് പ്രചാരണ രംഗത്തെന്നും കേരളത്തില്‍ മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ മാത്രമാണെന്നും കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്മാന് ജോസ് കെ. മാണി എം.പി. പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനം കോട്ടയം മണ്ഡലത്തിന്റെ മുഖഛായ മാറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഓഫീസ് പ്രവര്‍ത്തനം പാലായില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ്. ചെയര്മാന് പ്രൊഫ. സതീഷ് ചൊള്ളാനി അദ്ധ്യക്ഷനായി. ഫിലിപ്പ് കുഴികുളം, നഗരസഭാദ്ധ്യക്ഷ ബിജി ജോജോ, ബിജോയി എബ്രാഹം, ബൈജു കൊല്ലംപറമ്പില്‍, തോമസ് ആന്റണി, ആന്റോ പടിഞ്ഞാറേക്കര, ലീനാ സണ്ണി, വക്കച്ചന് മേനാംപറമ്പില്‍, ബിനോയി കണ്ടം, വി.സി. പ്രിന്‍സ്, ജോജോ കുടക്കച്ചിറ, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, ജിജി തറപ്പേല്‍, ബാബു വെളുത്തേടത്തുപറമ്പില്‍, ജോഷി വട്ടക്കുന്നേല്‍, ടോബിന് കെ. അലക്സ്, ജോസ് ചെറുവള്ളി, കുഞ്ഞുമോന് മാടപ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."