കുടിവെള്ളം ശുദ്ധി ഉറപ്പുവരുത്താ െത വിതരണം നടത്തുന്നതായി പരാതി
ചങ്ങനാശേരി:ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് നിര്‍ബന്ധമായും ഉണ്ടാകണമെന്നിരിക്കെ അതില്ലാതെ മേഖലയില്‍ കുടിവെള്ള വിതരണം നടത്തുന്നതായി പരാതി. വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ലൈസന്‍സ് നിര്‍ബന്ധമാക്കിയിരുന്നത്. ജല അതോറിറ്റിയുടെ ലാബിലോ മറ്റേതെങ്കിലും അംഗീകൃത ലാബിലോ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ടും ഏജന്‍സികളുടെ പക്കല്‍ ഉണ്ടായിരിക്കണം. പരിശോധന നടത്തി ശുദ്ധി ഉറപ്പാക്കാത്ത സ്രോതസ്സുകളിലെ വെള്ളം വിതരണം ചെയ്യാന്‍ അനുവദിക്കാറില്ല. ഈ നിര്‍ദേശം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. എന്നാല്‍ ഇതൊന്നുമില്ലാതെ കുടിവെള്ളം വിതരണം ചെയ്യുന്നതായാണ് നാട്ടുകാരുടെ പരാതി.സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ ജലവിതരണം നടത്തുന്ന സ്വകാര്യ വ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കോണ്ടതാണ്. എന്നാല്‍ നടപടികള്‍ എടുക്കേണ്ടവര്‍ ഇതൊന്നും അറിയുന്നില്ലായെന്ന മട്ടിലാണ് കാര്യങ്ങള്‍ പോകുന്നത്.
സ്ഥിരം ജലസ്രോതസുകള്‍ ഇല്ലാത്ത പ്രദേശങ്ങള്‍ക്കായി തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നിരിക്കെ ഇതിനൊന്നും വകുപ്പുകള്‍ തയ്യാറാകുന്നില്ലായെന്ന് പ്രദേശവാസികള്‍ പറയുന്നു.
ജലത്തിന്റെ പുനരുപയോഗം സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് ബോധവല്‍കരണം നല്‍കുകയും വേനല്‍ക്കാലത്ത് ജലലഭ്യതയുള്ള പുഴകളിലേയും ആറുകളിലേയും കടവുകള്‍ വൃത്തിയാക്കി സംരക്ഷിക്കുന്നതിനും തടയണകള്‍ നിര്‍മ്മിക്കുന്നതിനും വേനല്‍ രൂക്ഷമാകുന്ന സാഹചര്യം നേരിടുന്നതിന് പാറമടകളിലെ വെള്ളം ശുദ്ധമാക്കി ഉപയോഗിക്കുന്നതിനും ജലലഭ്യതയുള്ള പാറമടകള്‍ സംബന്ധിച്ച വിവരം തദ്ദേശസ്ഥാപനങ്ങള്‍ ലഭ്യമാക്കണമെന്നും നിയമം ഉള്ളപ്പോള്‍ ഇതൊന്നും കാര്യമാക്കാതെ ഉദ്യോഗസ്ഥര്‍ നിസംഗത കാണിക്കുന്നതായി പരാതി ഉയര്‍ന്നത്.
ഇതിന്റെ മറവില്‍ കുടിവെള്ള മാഫിയ മലിന ജലം യഥേഷ്ടം മേഖലയില്‍ വിതരണെ ചെയ്യുന്നതായി നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."