ഉറക്കമുണരുമോ നിദ്രാവനം 40 ലക്ഷം രൂപയുടെ പൊതുശ്മശാനം മച്ചാട് വനത്തിനുള്ളില്‍ അവഗണനയുടെ പ്രതീകം
വടക്കാഞ്ചേരി : എല്ലാ പഞ്ചായത്തുകളിലും പൊതു ശ്മശാനങ്ങള്‍ ആരംഭിക്കുമെന്നും ഇതിനാവശ്യമായ ബൃഹദ് പദ്ധതിക്കു രൂപം നല്‍കുമെന്നും മന്ത്രി കെ.ടി ജലീല്‍ പ്രഖ്യാപിക്കുമ്പോഴും നാലു വര്‍ഷം മുന്‍പ് ആധുനിക രീതിയില്‍ തെക്കുംകര പഞ്ചായത്ത് നിര്‍മിച്ച വാതക ശ്മശാനം അധികൃത അവഗണനയുടെ പിടിയിലാണ്.
40 ലക്ഷം രൂപ ചിലവഴിച്ച് മുന്‍ പഞ്ചായത്ത് ഭരണ സമിതിയാണ് വിരുപ്പാക്കയില്‍ മച്ചാട് വനത്തിനോടു ചേര്‍ന്ന സ്ഥലത്തു വാതകശ്മശാനം നിര്‍മിച്ചത്. രണ്ടു മൃതദേഹങ്ങള്‍ ഒരേ സമയം സംസ്കരിക്കാന്‍ കഴിയുന്നതായിരുന്നു പദ്ധതി.
2014 മാര്‍ച്ച് 31 ന് അന്നത്തെ സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണനാണു ശ്മശാനം ഉദ്ഘാടനം ചെയ്തത് .
നിലവില്‍ വീടുകളില്‍ ആവശ്യത്തിനു ഭൂമി ഇല്ലാത്ത ഹൈന്ദവ സമുദായാംഗങ്ങള്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി ഭാരതപ്പുഴയോരത്തേയ്ക്കോ മറ്റു പ്രദേശങ്ങളിലേയ്ക്കോ കൊണ്ടു പോകേണ്ട അവസ്ഥയിലായിരുന്നു.
പൊതുശ്മശാനം ആരംഭിച്ചതോടെ ഇതിനു പരിഹാരം കാണുകയും ചെയ്തു. സുനില്‍ ജെക്കബ് പ്രസിഡന്റായ മുന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കാലഘട്ടത്തില്‍ 15 ഓളം മൃതദേഹങ്ങള്‍ നിദ്രാവനത്തില് സംസ്കരിച്ചു.
പുതിയ പഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റതോടെയാണു നിദ്രാ വനം നിത്യനിദ്രയിലായത്. ഇതോടെ കാട്ടുപൊന്തകള്‍ നിറഞ്ഞ് അനാഥമായ കെട്ടിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി.
ജനവാസ മേഖലയിലല്ല കെട്ടിടമെന്നതിനാല്‍ അനാശാസ്യ പ്രവര്‍ത്തനം തുടര്‍ച്ചയായി. ഇതിനിടയില്‍ ഇടിമിന്നലില്‍ വയറിങ് മുഴുവന്‍ കത്തി നശിച്ചതോടെ പതനം പൂര്‍ണമായി. നിദ്രാവനം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോഴും പഞ്ചായത്ത് ഭരണസമിതി നിത്യനിദ്രയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."