പി.കെ ബിജു പര്യടനം നടത്തി
എരുമപ്പെട്ടി: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. പി.കെ ബിജു എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകളില്‍ പര്യടനം നടത്തി.
എരുമപ്പെട്ടി, പതിയാരം, കുട്ടഞ്ചേരി, മങ്ങാട് വടക്കുമുറി, കുണ്ടന്നൂര്‍, മുട്ടിക്കല്‍,കോട്ടപ്പുറം തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകരും വോട്ടര്‍മാരും സ്ഥാനാര്‍ഥിയെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.
കോട്ടപ്പുറത്ത് പ്രശസ്ത വാദ്യകലാകാരന്‍ പരയ്ക്കാട് തങ്കപ്പന്‍ സ്ഥാനാര്‍ഥിയെ പൊന്നാട അണിയിച്ചു.
എല്‍.ഡി.എഫ് നേതാക്കളായ എസ്.ബസന്ത് ലാല്‍ ,ഒ.ബി സുബ്രഹ്മണ്യന്‍, കെ.എം അഷറഫ്, എം.എസ് സിദ്ധന്‍, പി.ടി ദേവസി, വി. വിശ്വനാഥന്‍, പി.ടി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വെള്ളറക്കാട് മനപ്പടി, കടങ്ങോട് പള്ളിമേപ്പുറം, സ്വാമിപ്പടി, മണ്ടംപറമ്പ് തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകരും വോട്ടര്‍മാരും സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. എല്‍.ഡി.എഫ് നേതാക്കളായ പി.എസ് പ്രസാദ്, യു.ആര്‍ ഗിരീഷ്, കെ.ആര്‍ രൂപേഷ്, എം.ടി വേലായുധന്‍ മാസ്റ്റര്‍, സി.കെ മണി കണ്ഠന്‍, രമണി രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."