ഇന്ത്യയെ മോദി ഭരണം തകര്‍ത്തു: കെ. ശങ്കരനാരായണന്
വടക്കാഞ്ചേരി: ഇന്ത്യയെ മോദി ഭരണം തകര്‍ത്തതായി മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്. വടക്കാഞ്ചേരി നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രഹ്മാവ് വിചാരിച്ചാലും കേരളത്തില്‍ ബി.ജെ.പിക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ല. പിണറായി ഭരണം കേരളത്തെ പിന്നോട്ട് കൊണ്ടുപോയി. ഒരു രൂപ പോലും നല്കാന് കഴിയാത്ത ഖജനാവ് പൂട്ടുകയാണ് നല്ലതെന്നും ശങ്കരനാരായണന് പറഞ്ഞു. യോഗത്തില്‍ നിയോജക മണ്ഡലം ചെയര്മാന് എന്‍.എ സാബു അധ്യക്ഷനായി. അനില്‍ അക്കര എം.എല്‍.എ, സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, യു.ഡി.എഫ് ജില്ലാ ചെയര്മാന് ജോസഫ് ചാലിശ്ശേരി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.ആര് ഗിരിജന്‍, കെ.എസ് ഹംസ, പി.എ മാധവന്, മില്‍മാ ചെയര്മാന് പി.എ ബാലന്, സി.വി കുര്യാക്കോസ്, രാജേന്ദ്രന് അരങ്ങത്ത്, കെ.അജിത്കുമാര്‍, പി.എ.ശേഖരന്, ഉമ്മര്‍ ചെറുവായില്‍, മനോജ് കടമ്പാട്ട്, പി.ജെ തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."