അജിത് ഡോവലിന്റെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സി.ബി.ഐ മുന്‍ സ്പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താന എന്നിവരുടെ ഫോണുകള്‍ ഒരുകാലത്തും ചോര്‍ത്തിയിട്ടില്ലെന്ന് സി.ബി.ഐ.
അലോക് വര്‍മ സി.ബി.ഐ ഡയരക്ടറായിരുന്ന കാലയളവില്‍ ഡോവലിന്റെയും അസ്താനയുടെയും ഫോണുകള്‍ ചോര്‍ത്തിയെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ അഭിഭാഷകനായ സാര്‍ഥക് ചതുര്‍വേദി നല്കിയ ഹരജി പരിഗണിക്കുമ്പോഴാണ് ഫോണ്‍ ചോര്‍ത്തിയെന്ന വാദം സി.ബി.ഐ ശക്തമായി നിഷേധിച്ചത്.
ഇരുവരുടെയും ഫോണുകള്‍ ചോര്‍ത്താനോ മറ്റ് ഇടപെടലുകള്‍ നടത്താനോ ശ്രമിച്ചിട്ടില്ല.
ഫോണ്‍ ചോര്‍ത്താന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുളള ഹരജിയിലെ വാദം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും സി.ബി.ഐ പറയുന്നു.
സി.ബി.ഐ സ്പെഷല്‍ യൂനിറ്റിലെ രാകേഷ് രതിയുടെ നേതൃത്വത്തിലാണ് അനധികൃതമായി ഫോണ്‍ ചോര്‍ത്തിയതെന്ന വാദം ശരിയല്ല.
ഹരജിയിലെ പരാമര്‍ശങ്ങള്‍ തെറ്റും അടിസ്ഥാന രഹിതവുമാണെന്നും സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."