വിവാദ ഫിലിപ്പൈന്‍സ് മേയര്‍ വെടിയേറ്റു മരിച്ചു
മനില: ഫിലിപ്പൈന്‍സിലെ വിവാദ മേയര്‍ വെടിയേറ്റു മരിച്ചു. മയക്കുമരുന്ന് മാഫിയകളുമായി ബന്ധം ആരോപിക്കപ്പെട്ട ദക്ഷിണ മലിനയിലെ തനാവോന് മേയറായ അന്റോണിയോ ഹലിലീയാണു കൊല്ലപ്പെട്ടത്.
തനാവോനില് ടൗണ്‍ഹാളില്‍ ഒരു പതാകയുയര്‍ത്തല്‍ ചടങ്ങിനിടെയായിരുന്നു സംഭവം. ചടങ്ങില്‍ ദേശീയ ഗാനം ആലപിച്ചുകൊണ്ടിരിക്കെയാണ് അക്രമികള്‍ അന്റോണിയോയുടെ നെഞ്ചിലേക്കു വെടിയുതിര്‍ത്തത്. തല്‍ക്ഷണം തന്നെ അദ്ദേഹം മരണത്തിനു കീഴടങ്ങി. അക്രമികള്‍ രക്ഷപ്പെട്ടിട്ടുണ്ട്.
മയക്കു മരുന്ന് സംഘങ്ങള്‍ക്കെതിരായ കടുന്ന നിലപാടിന്റെ പേരില്‍ അറിയപ്പെട്ടയാളാണ് അന്റോണിയോ ഹലീലി. അടുത്തിടെ മയക്കുമരുന്ന് കുറ്റവാളികളെ അദ്ദേഹം തെരുവിലൂടെ ജനമധ്യത്തില്‍ നടത്തിക്കുകയും ചെയ്തിരുന്നു. ഇത് രാജ്യാന്തരതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, മയക്കുമരുന്നു കടത്തു സംഘങ്ങളെ സംരക്ഷിക്കുന്നതായും അദ്ദേഹത്തിനെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. ആരോപണം അദ്ദേഹം നിഷേധിച്ചെങ്കിലും പ്രാദേശിക പൊലിസിനുമേലുള്ള അധികാരമടക്കം ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ എടുത്തുകളഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."