HOME
DETAILS
MAL
വിമാനം വൈകാന്‍ കാരണമാക്കുന്ന യാത്രക്കാരന് 15 ലക്ഷം പിഴ നല്‍കണം
backup
April 17 2017 | 21:04 PM
ന്യൂഡല്‍ഹി: യാത്രക്കാര്‍ അച്ചടക്കമില്ലായ്മയും അക്രമസ്വഭാവവും പ്രകടിപ്പിക്കുന്ന കാരണത്താല്‍ വിമാനം വൈകിയാല്‍ അവരില്‍ നിന്ന് 15 ലക്ഷം രൂപ വരെ പിഴ ഈടാക്കണമെന്ന ശുപാര്‍ശ എയര്‍ ഇന്ത്യ വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചു.
ശിവസേനാ എം.പി രവീന്ദ്ര ഗെയ്ക്ക് വാദ് എയര്‍ ഇന്ത്യാ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തെത്തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഇത്തരത്തിലൊരു നിര്‍ദേശം വ്യോമയാന മന്ത്രാലയത്തിന് മുന്‍പാകെ വച്ചത്.
വിമാനം വൈകാന്‍ കാരണമായാല്‍ അഞ്ചു ലക്ഷം രൂപയും ഒന്നുമുതല്‍ രണ്ട് മണിക്കൂര്‍ വരെ വിമാനം വൈകിയാല്‍ 10 ലക്ഷം രൂപയുമടക്കം 15 ലക്ഷം രൂപയാണ് പിഴയീടാക്കണമെന്ന ശുപാര്‍ശയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."