HOME
DETAILS

വി.എസും ഇറങ്ങുന്നു, പക്ഷെ വടകരയിലേക്കില്ല

  
backup
March 27 2019 | 01:03 AM

vs-for-ldf-election-campaign

തിരുവനന്തപുരം: തല നരയ്ക്കുന്നതല്ല വാര്‍ധക്യമെന്ന് എതിരാളികളെ ബോധ്യപ്പെടുത്താനും തെരഞ്ഞെടുപ്പു വേദികളില്‍ കത്തിക്കയറി അണികളെ ആവേശത്തിലാക്കാനും വി.എസ് അച്യുതാനന്ദനെന്ന 95 വയസുകാരനായ വിപ്ലവകാരിയും പ്രചാരണത്തിനിറങ്ങുന്നു. പക്ഷെ അക്രമ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ടി.പി ചന്ദ്രശേഖരന്റെ മണ്ണില്‍ വി.എസിനു കാലുകുത്താന്‍ പാര്‍ട്ടിയുടെ അനുമതിയില്ല. ഏപ്രില്‍ ഒന്നു മുതല്‍ 20 വരെയാണ് വി.എസ് പൊതു യോഗങ്ങളില്‍ പങ്കെടുക്കുക.
ആറ്റിങ്ങല്‍, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, മലപ്പുറം, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളിലാണ് വി.എസ് എത്തുക. ഇവിടങ്ങളില്‍ വൈകിട്ട് നടക്കുന്ന ഒരു പൊതുയോഗം മാത്രമാണ് വി.എസിനു നല്‍കിയിരിക്കുന്നത്. കോഴിക്കോട് മണ്ഡലത്തില്‍ എത്തുമെങ്കിലും സംസ്ഥാനം ശ്രദ്ധിയ്ക്കുന്ന മത്സരം നടക്കുന്ന വടകര ഒഴിവാക്കി. പ്രായം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. വടകരയില്‍ വി.എസിനെ ഒഴിവാക്കിയെങ്കിലും അവിടെ സീതാറാം യെച്ചൂരി രണ്ടു യോഗങ്ങളിലും പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, പിണാറായി വിജയന്‍ എന്നിവര്‍ മൂന്നു യോഗങ്ങളിലും എത്തും.
ഒന്നര ദശാബ്ദത്തിലേറെയായി തെരഞ്ഞെടുപ്പുകളില്‍ താരപ്രചാരകനായി മാറിയ വി.എസിനെ വെട്ടിയാണ് പിണറായി വിജയന്‍ വേദികളില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ വി.എസായിരുന്നു മുഖ്യ പ്രാസംഗികന്‍. ഇക്കാലയളവില്‍ സംഘടനയെ നയിച്ച് പിണറായി വിജയനും ഒപ്പം ഉണ്ടായിരുന്നു. എങ്കിലും തെരഞ്ഞെടുപ്പിന്റെ അജന്‍ഡ നിശ്ചയിക്കുന്നതും ജനങ്ങളെ എത്തിക്കുന്നതും വി.എസ് ആയിരുന്നു.
വി.എസ് വടകരയില്‍ പാര്‍ട്ടിയിലെ ഏറ്റവും വലിയ എതിരാളിയായ പി. ജയരാജന്റെ പ്രചാരണ വേദിയില്‍ എത്തുമോ എന്ന ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍ വടകരയില്‍ തൊടാതെ പാര്‍ട്ടി ഒതുക്കി. വടകരയില്‍ മാത്രമല്ല ഇരട്ടക്കൊല നടന്ന കാസര്‍കോട്ടും കണ്ണൂരിലും വി.എസിനു വേദി നല്‍കിയിട്ടില്ല. അതേസമയം, വി.എസ് എന്തു പ്രസംഗിക്കണമെന്ന നിര്‍ദേശവും പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സംഘ്പരിവാറിനെയും കോണ്‍ഗ്രസിനെയും മാത്രം കടന്നാക്രമിച്ചാല്‍ മതിയെന്നും അക്രമ രാഷ്ട്രീയത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നുമാണത്രെ നിര്‍ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago