HOME
DETAILS

അഞ്ച്‌കോടിയോളം രൂപയും സ്വര്‍ണവും സി.ബി.ഐ പിടിച്ചെടുത്തു

  
backup
July 02 2018 | 19:07 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d%e2%80%8c%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8

കൊച്ചി: കൊച്ചി നാവിക ആസ്ഥാനത്തെ 300 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുകാരില്‍ നിന്ന് കോടികള്‍ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ മിലിട്ടറി എന്‍ജിനീയറിങ് സര്‍വിസസ് ചീഫ് എന്‍ജിനീയര്‍ രാഗേഷ്‌കുമാര്‍ ഗാര്‍ഗ്, കൈക്കൂലി നല്‍കിയ കരാര്‍ കമ്പനി ഉടമകളായ പുഷ്‌കര്‍ ഭാസിന്‍, പ്രഫുല്‍കുമാര്‍ ജെയ്ന്‍ എന്നിവരെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കി. കൊച്ചിയിലും ഡല്‍ഹിയിലുമായി പ്രതികളുടെ വീടുകളിലും ഓഫിസുകളിലും സി.ബി.ഐ നടത്തിയ റെയ്ഡില്‍ അഞ്ച് കോടിയോളം രൂപയും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു. സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത് ഡല്‍ഹിയിലായതിനാല്‍ പ്രതികളെ ഇന്ന് ഡല്‍ഹി കോടതിയില്‍ ഹാജരാക്കും. ഇതിനായി മൂന്നു ദിവസത്തെ ട്രാന്‍സിറ്റ് വാറണ്ട് കോടതി അനുവദിച്ചിട്ടുണ്ട്. 

ചീഫ് എന്‍ജിനീയര്‍ ആര്‍. കെ ഗാര്‍ഗിന്റെ ഒരു ബന്ധു കരാറുകാരനായ പ്രഫുല്‍ കുമാറിന്റെ ബന്ധുവില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഞായറാഴ്ച ഡല്‍ഹിയില്‍ സി.ബി.ഐയുടെ പിടിയിലായതിനെ തുടര്‍ന്ന് ചീഫ് എന്‍ജിനീയറുടെ ഓഫിസിലും വസതിയിലും കരാറുകാരുടെ സ്ഥാപനങ്ങളിലും വസതികളിലും ഒരേ സമയം പരിശോധന നടത്താന്‍ സി.ബി.ഐയുടെ കൊച്ചി യൂനിറ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് നാവിക സേനാ ആസ്ഥാനത്തിനടുത്തുള്ള മിലിട്ടറി എന്‍ജിനീയറിങ് സര്‍വിസസിന്റെ ഓഫിസിലും ചീഫ് എന്‍ജിനീയറുടെ വസതിയിലും കരാറുകാരുടെ സ്ഥാപനങ്ങളിലും വസതികളിലും കൊച്ചി യൂനിറ്റിലെ മുഴുവന്‍ സി.ബി.ഐ ഉദ്യോഗസ്ഥരും സംഘങ്ങളായി തിരിഞ്ഞ് റെയ്ഡ് നടത്തുകയായിരുന്നു. ചീഫ് എന്‍ജിനീയറുടെ വീട്ടില്‍ നിന്ന് 28 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നിരവധി ബാങ്ക് അക്കൗണ്ടുകളുടെയും പണമിടപാടുകളുടെയും രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി 11 മണി വരെ നീണ്ട റെയ്ഡിന് ശേഷം കൊച്ചിയിലെ സി.ബി.ഐ ഓഫിസില്‍ എത്തിച്ചാണ് മൂന്നു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
പുഷ്‌കര്‍ ഭാസിന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത ആസ്ഥാനമായ പുഷ്‌കര്‍രാജ് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനും പ്രഫുല്‍കുമാര്‍ ജെയിന്റെ ഉടമസ്ഥതയിലുള്ള അജ്മീര്‍ ആസ്ഥാനമായ ജെയ്ന്‍ കണ്‍സ്ട്രക്ഷന്‍സിനും കൊച്ചിയില്‍ ഓഫിസുണ്ട്. മുന്‍നിര റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ് ജെയ്ന്‍ കണ്‍സ്ട്രക്ഷന്‍സും പുഷ്‌കര്‍ രാജ് കണ്‍സ്ട്രക്ഷന്‍സും. മിലിട്ടറി എന്‍ജിനീയറിങ് സര്‍വിസസിന്റെ ജോലികള്‍ ഇവരാണ് സ്ഥിരമായി കരാറെടുത്തു ചെയ്തുവരുന്നത്. നേവല്‍ ബേസിലെ ജോലികള്‍ക്കുള്ള 300 കോടിയില്‍പരം രൂപയുടെ കരാര്‍ ഇവര്‍ക്ക് വഴിവിട്ടു നല്‍കുന്നതിനാണ് ചീഫ് എന്‍ജിനീയര്‍ കോടികള്‍ കൈക്കൂലി വാങ്ങിയത്. ആര്‍.കെ ഗാര്‍ഗ് ഇത്തരത്തില്‍ കരാറുകാരുമായി ഒത്തു കളിച്ച് കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയിട്ടുള്ളതായാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷം സി ബി.ഐ ഡല്‍ഹി യൂനിറ്റായിരിക്കും തുടരന്വേഷണം നടത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  7 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  24 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  28 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  38 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  41 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago