കൊവിഡ് വ്യാപനം പുതിയ റെക്കോഡിലേക്ക് രാജ്യം ആശങ്കയില്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് 19 രോഗികളുടെ എണ്ണം പതിനായിരത്തോടടുത്തു. ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെയുമായി 24 മണിക്കൂറിനുള്ളില്‍ 9,983 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതു.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.56 ലക്ഷം കടന്നു. വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം പുതിയ റെക്കോര്‍ഡിലേക്ക് ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം 256, 611 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എന്നാല്‍ തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് 9000ത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
24 മണിക്കൂറിനിടെ 206 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 7,135 ആയി ഉയര്‍ന്നു. 1,25,381 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,24,094 പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 85975പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 3060 പേര്‍ മരിക്കുകയും ചെയ്തു. രോഗ വ്യാപനത്തില്‍ മഹാരാഷ്ട്ര കഴിഞ്ഞ ദിവസം ചൈനയെ പിന്തള്ളിയിരുന്നു. നിലവില്‍ 43,591 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്. 39,314 പേര്‍ രോഗമുക്തരായപ്പോള്‍ 43601 പേര്‍ ചികിത്സയിലുണ്ട്. 31667 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്.
ഹൈദരാബാദില്‍ രണ്ടാഴ്ചയ്ക്കിടെ 79 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്
ഹൈദരാബാദ്: രണ്ടാഴ്ചയ്ക്കിടെ ഹൈദരാബാദില്‍ 79 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നാലു ഡോക്ടര്‍മാര്‍ക്കും മൂന്ന് പാരാമെഡിക്കല്‍ സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചു.
ഉസ്മാനിയ മെഡിക്കല്‍ കോളജിലെ 49 ഡോക്ടര്‍മാര്‍ക്കും എന്‍.ഐ.എം.എസിലെ 26 ഡോക്ടര്‍മാര്‍ക്കും ഗാന്ധി മെഡിക്കല്‍ കോളജിലെ നാലു പേര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട മൂന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ക്കിടയില്‍ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ ആവശ്യമാണെന്ന് എന്‍.ഐ.എം.എസ് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജി ശ്രീനിവാസ് പറഞ്ഞു.
സര്‍ക്കാര്‍ കൃത്യമായി പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുന്നില്ലെന്നും സുരക്ഷ ഒരുക്കുന്നില്ലെന്നുമാണ് ആരോഗ്യപ്രവര്‍ത്തകരുടെ പരാതി. അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗുണമേന്മയുള്ള പി.പി.ഇ കിറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ കിറ്റുകള്‍ നല്‍കുമെന്നും തെലങ്കാന ആരോഗ്യ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."