കര്‍ഷകരെ കബളിപ്പിച്ച ഇടതുപക്ഷത്തിന് ജനങ്ങള്‍ തിരിച്ചടി നല്‍കും: ചെന്നിത്തല
തൊടുപുഴ: ഇടുക്കിയിലെ പാവപ്പെട്ട കര്‍ഷകരെ കബളിപ്പിച്ച ഇടതു പക്ഷത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ തൊടുപുഴ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ തൊടുപുഴ പഴയ ബസ് സ്റ്റാന്റ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നാടകം കളിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കരട് വിജ്ഞാപനമാണ് ഇപ്പോഴും നില്‍ക്കുന്നത്. വികസനം പ്രഖ്യാപനത്തില്‍ മാത്രമാണ്. ഇടതു സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരെ യുദ്ധം നയിക്കുന്നതായും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റി ചെയര്‍മാന്‍ പി.എന്‍. സീതി അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്,യു.ഡി.എഫ് നേതാക്കളായ അഡ്വ. ഇ.എം ആഗസ്തി, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. എസ്. അശോകന്‍, അലക്‌സ് കോഴിമല, കെ.എം.എ ഷുക്കൂര്‍, ടി.വി പാപ്പു, മാര്‍ട്ടിന്‍ മാണി, കെ. സുരേഷ് ബാബു, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, സി.കെ ശിവദാസ്, കെ.ഐ ആന്റണി , എം.ജെ ജേക്കബ്, ജിമ്മി മറ്റത്തിപ്പാറ, സജി മഞ്ഞക്കടമ്പില്‍, ജോയ് തോമസ്, റോയ് കെ പൗലോസ് , സേനാപതി വേണു,എം.എസ് മുഹമ്മദ്, എം.ടി തോമസ്, സി.പി മാത്യു, മാത്യു കുഴല്‍നാടന്‍, മനോജ് കോക്കാട്ട്, ഇന്ദു സുധാകരന്‍, ഷീലാ സ്റ്റീഫന്‍, ലീലാമ്മ ജോസ്, എം ദേവസ്യ, എ എം ഹാരിദ്, ഷിബിലി സാഹിബ്, ജാഫര്‍ഖാന്‍ മുഹമ്മദ്, ടോണി ജോസ്, ചാര്‍ളി ആന്റണി, മാത്യു ജോണ്‍, ജിയോ മാത്യു, വി.ഇ താജുദീന്‍, ജിമ്മി മറ്റത്തിപ്പാറ, ഷാഹുല്‍ പള്ളത്തു പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."