മിഷന് ശക്തിയുമായി ഇന്ത്യ; ചാരോപഗ്രഹം തകര്‍ത്തതായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബഹിരാകാശത്ത് സൈനിക ദൗത്യം നടത്തിയെന്ന് പ്രധാനമന്ത്രി. ഒരു ചാര ഉപഗ്രഹത്തെ നശിപ്പിച്ചെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഉപഗ്രഹ വേധ മിസൈല്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഈ പരീക്ഷണത്തില്‍ വിജയിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക, റഷ്യ, ചൈന എന്നിവരാണ് ഇന്ത്യക്കു മുന്നില്‍.
ഡി.ആര്.ഡി.ഒ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിലായിരുന്നു മിഷന് ശക്തിയെന്ന പരീക്ഷണമെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്ന് മിനുട്ടിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കി.
ഒരു ഉപഗ്രഹം പരീക്ഷണാര്‍ത്ഥം തകര്‍ത്തു. മിഷന് ശക്തി ചരിത്ര നേട്ടമാണ്. തദ്ദേശീയമായി വികസിപ്പിച്ച എസാറ്റ് മിസൈലിന്റെ പരീക്ഷണമാണ് നടന്നത്. നേട്ടത്തിന് കാരണക്കാരായ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിന്ദിച്ചു.
അതേസമയം, ഏത് ഉപഗ്രഹമാണ് തകര്‍ത്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല.
സുപ്രധാന സന്ദേശം കൈമാറാനുണ്ടെന്ന് നേരത്തെ പ്രധാനമന്ത്രി ട്വിറ്റര്‍ വഴി അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."