മലപ്പുറത്ത് മതേതരകേരളത്തിന്റെ വിജയം: സഊദി കെ.എം.സി.സി
ജിദ്ദ: യു.ഡി.എഫിന് അഭിമാനകരമായ വിജയം സമ്മാനിച്ച മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലം മതേതര കേരളത്തിന്റെ മനസ്സാണ് വെളിപ്പെടുത്തിയതെന്നും കോടിയേരി പ്രഖ്യാപിച്ച പോലെ പിണറായിക്കെതിരെയുള്ള കേരള ജനതയുടെ വികാരമാണ് ഇവിടെ പ്രതിഫലിച്ചതെന്നും കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടിയും ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ടും പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ക്കേറ്റ തിരിച്ചടിയാണിത്. കേവല വിജയത്തിനപ്പുറം ഓരോ നിയമസഭാ മണ്ഡലത്തിലും വ്യക്തമായ ലീഡ് ഉയര്‍ത്തിയാണ് യു.ഡി.എഫ് മുന്നേറിയത്. ഇടതുസ്വാധീന മേഖലകളില്‍പോലും യു.ഡി.എഫ് കനത്ത മുന്നേറ്റം കാഴ്ചവച്ചു.
ഈ രാഷ്ട്രീയ വിജയത്തെ വര്‍ഗീയമായി ചിത്രീകരിച്ച് മലപ്പുറത്തെ വീണ്ടും മുറിവേല്‍പിക്കാനുള്ള ഇടത് ശ്രമം പരിഹാസ്യമാണ്. മലപ്പുറത്തിന്റെ മനസ്സറിയാന്‍ ഇടതുപക്ഷത്തിനോ ബി.ജെ.പിക്കോ സാധിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."