HOME
DETAILS

മെട്രോ മുഹമ്മദ് ഹാജി: മറഞ്ഞത് സൗമ്യ സാന്നിധ്യം

  
backup
June 11 2020 | 02:06 AM

%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf-%e0%b4%ae%e0%b4%b1
 
കാസര്‍കോട്: സമസ്തയുടെ വേദികളില്‍ നിറസാന്നിധ്യമായിരുന്നു ഇന്നലെ വിടപറഞ്ഞ മെട്രോ മുഹമ്മദ് ഹാജി. 
രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ മേഖലയില്‍ ജ്വലിച്ചുനിന്ന അദ്ദേഹം സമസ്തയുടെ സജീവ പ്രവര്‍ത്തകനും മുസ്‌ലിം  ലീഗുകാരനുമായിരുന്നു. കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിനു സമീപത്തു മലഞ്ചരക്ക് വ്യാപാരത്തിലൂടെ കച്ചവട രംഗത്തേക്ക് കടന്നുവന്ന് യു.എ.ഇ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ വ്യാപാരം വളര്‍ത്തുകയായിരുന്നു. മെട്രോ ഇലക്‌ട്രോണിക്‌സ് എന്ന സ്ഥാപനം തുടങ്ങിയതോടെയാണ് മെട്രോ മുഹമ്മദ് ഹാജിയെന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.
ഉത്തരമേഖലയില്‍ പൊതുരംഗത്ത് അനിഷേധ്യമായ നാമമായി മെട്രോ മാറിയത് വളരെ പെട്ടെന്നായിരുന്നു. തൂവെള്ള വസ്ത്രത്തിനകത്തെ തൂവെള്ള മനസുമായി അദ്ദേഹം സാമൂഹ്യരംഗത്ത് പുതിയ അധ്യായം രചിച്ചു. മൂന്നു പതിറ്റാണ്ടിലധികം കാലം ജില്ലയില്‍ സൗമ്യസാന്നിധ്യമായി നിറഞ്ഞുനിന്നു. പാവങ്ങളെ സഹായിക്കുന്നതിനായി താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്നു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കേന്ദ്രീകരിച്ച് നിര്‍ധനരായ യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം നല്‍കുന്ന ശിഹാബ് തങ്ങള്‍ മംഗല്യ പദ്ധതി, നിര്‍ധനര്‍ക്ക് വീട് വച്ചു നല്‍കിയ ഭൂദാന പദ്ധതി ഉള്‍പ്പെടെ നരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.സമസ്ത ഒരു ആവേശമായി നെഞ്ചേറ്റുകയായിരുന്നു മെട്രോ മുഹമ്മദ് ഹാജി. സുന്നി യുവജന സംഘത്തിന്റെ അറുപതാം വാര്‍ഷക സമ്മേളനം കാസര്‍കോട്ട് നടത്താന്‍ ഏറ്റെടുക്കുകയും ഉത്തരദേശത്ത് സംഘടനയുടെ പുതുചരിതം രചിക്കുകയും ചെയ്തു. കൂരിയാട്ട് നടന്ന സമസ്തയുടെ 85ാം വാര്‍ഷിക മഹാ സമ്മേളനത്തിലും ആലപ്പുഴയില്‍ നടന്ന തൊണ്ണൂറാം വാര്‍ഷികത്തിലും മെട്രോ മുഹമ്മദ് ഹാജിയുടെ സേവനവും സഹായങ്ങളും നിസ്തുലമായിരുന്നു.വിയോഗമറിഞ്ഞ് അന്തിമോപചാരമര്‍പ്പിക്കാന്‍ കോഴിക്കോട്ട് പ്രമുഖരെത്തി. നിരവധി പേരായിരുന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും മയ്യിത്ത് നിസ്‌കാരം നടന്ന സി.എച്ച് സെന്ററിനു കീഴിലെ ഡയാലിസ് സെന്റര്‍ പരിസരത്തും എത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന മയ്യിത്ത് നിസ്‌കാരത്തിനു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. 
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്, ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ആര്‍.വി കുട്ടിഹസന്‍ ദാരിമി, ഉമര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, പി.കെ ഫിറോസ്, സി.പി കുഞ്ഞിമുഹമ്മദ്, എന്‍.സി അബൂബക്കര്‍, പി.എ ഹംസ, ഇബ്‌റാഹിം എളേറ്റില്‍ എന്നിവര്‍ പങ്കെടുത്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന്, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, മുസ്‌ലിം ലീഗ് നേതാവ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ എന്നിവര്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് സ്വദേശമായ കാസര്‍കോട് ചിത്താരിയിലേക്കു കൊണ്ടുപോയി. സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്മാന്‍ മൗലവി, ജില്ലാ പ്രസിഡന്റ് ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി, ജന. സെക്രട്ടറി ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, ട്രഷറര്‍ കെ.ടി അബ്ദുല്ല ഫൈസി, സമസ്ത ദ. കന്നഡ ജില്ലാ പ്രസിഡന്റ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍, ജന. സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ, ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല, ജന. സെക്രട്ടറി എ. അബ്ദുറഹ്മാന്‍, മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഡി.സി.സി പ്രസിഡന്റ് ഹകീം കുന്നില്‍, എ.ജി.സി ബശീര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago