HOME
DETAILS
MAL
തദ്ദേശ വോട്ടര്‍ പട്ടിക; പുതിയ അപേക്ഷകര്‍ക്ക് രേഖകള്‍ ഇന്ന് കൂടി ഹാജരാക്കാം
backup
June 11 2020 | 02:06 AM
അന്തിമ പട്ടികക്ക് ശേഷവും ഒരവസരം
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: തദ്ദേശ തെരഞ്ഞെടുപ്പിന് പുതിയ വോട്ടര്‍മാരായി അപേക്ഷിച്ചവരില്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക് ഇന്നു കൂടി അവസരം. കൊവിഡിനെ തുടര്‍ന്ന് നേരത്തെ അപേക്ഷ നല്‍കിയവരില്‍ ഫോട്ടോ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കാണ് ഇന്ന് കൂടി ഇതിന് അവസരം നല്‍കുന്നത്.
വൈകുന്നേരം അഞ്ച് മണിക്കകം അതത് തദ്ദേശ സ്ഥാപനങ്ങളിലെത്തി രേഖകള്‍ സമര്‍പ്പിച്ചാല്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടും. ഈ മാസം 17നാണ് അന്തിമ വോട്ടര്‍പട്ടിക പുറത്തിറക്കുക.
അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷവും ഒരവസരം കൂടി പുതുതായി വോട്ട് ചേര്‍ക്കാന്‍ നല്‍കും. വോട്ടര്‍പട്ടികയില്‍ ആക്ഷേപങ്ങളും പരാതികളും ലഭിക്കുന്ന മുറക്കായിരിക്കും വീണ്ടും അവസരം നല്‍കുക. ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനും കരട് പട്ടികയായി 2015-ലെ വോട്ടര്‍പട്ടികയാണ് പുറത്തിറക്കിയിട്ടുളളത്.
അതിനാല്‍ തുടര്‍ന്ന് നടന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ പുതിയ വോട്ടര്‍മാര്‍ വീണ്ടും ഈ പട്ടികയില്‍ പേര് ചേര്‍ക്കണം.
എന്നാല്‍ കൊവിഡ് വന്നതോടെ കൂടുതല്‍ പേര്‍ക്ക് ഇതിന് സാധ്യമായിട്ടില്ല. ഇതോടെയാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷവും ഒരവസരം കൂടി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്കും സൂചന നല്‍കിയിട്ടുണ്ട്.
അതേസമയം വാര്‍ഡ് വിഭജനമില്ലാതെ നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ ഓരോ വാര്‍ഡിലും 200 മുതല്‍ 350 വരെ വോട്ടര്‍മാരുടെ വര്‍ധനവുണ്ടാകും. ആയിരം വോട്ടര്‍മാര്‍ക്ക് ഒരു ബുത്ത് എന്നാണ് നിലവിലെ കണക്ക്. അതിനാല്‍ ബൂത്തുകളുടെയും പോളിങ് സ്‌റ്റേഷനുകളുടെയും എണ്ണം കൂടിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."