
പാര്‍ട്ടി വിലക്കിയിട്ടും വടകരയില്‍ 'കണ്ണൂരിന് താരകം'
കോഴിക്കോട്: പാര്‍ട്ടി വിലക്കിയ 'കണ്ണൂരിന് താരകമല്ലോ, ചെഞ്ചോരപ്പൊാന്കതിരല്ലോ, നാടിന് നെടുനായകനല്ലോ, പി. ജയരാജന് ധീരസഖാവ്...' എന്ന പാട്ടാണ് വടകരയില്‍ പി. ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുക്കുന്ന പൊതുയോഗത്തിനു മുന്‍പു പോലും ഉയരുന്നത് ഈ 'വിപ്ലവ'ഗാനമാണ്.
വ്യക്തിപൂജ ആരോപണത്തിന്റെ പേരില്‍ പാര്‍ട്ടി വിലക്കിയ ഈ ഗാനം തെരഞ്ഞെുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാമോയെന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. എന്നാല്‍ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി ഇത്തരം ഗാനങ്ങള്‍ ഉപയോഗിക്കാമെന്നാണ് ജയരാജന് അനുകൂലികളുടെ മറുപടി.
എന്തായാലും വ്യക്തിപൂജ ആരോപണത്തെ തുടര്‍ന്ന് വിവാദമാകുകയും പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്ത ഈ ഗാനം ഇപ്പോള്‍ പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും വടകരയിലെത്തിയാല്‍ ആവോളം ആസ്വദിക്കാം.
കഴിഞ്ഞ പാര്‍ട്ടി സമ്മേളന കാലത്താണ് ജയരാജന് ഈ പാട്ട് വിനയായത്. ജയരാജനെ പ്രകീര്‍ത്തിക്കുന്ന പാട്ട് ഇറക്കിയെന്നറിഞ്ഞിട്ടും ഇതു തടയാന്‍ ജയരാജന് ശ്രമിച്ചില്ലെന്നായിരുന്നു പാര്‍ട്ടി വേദിയിലെ വിമര്‍ശനം. കണ്ണൂരിലെ പുറച്ചേരി ഗ്രാമീണ വായനശാലയായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയ ആല്‍ബം ഇറക്കിയത്. വ്യക്തിപൂജ വിലക്കിയ സി.പി.എമ്മില്‍ ജയരാജനെ പ്രകീര്‍ത്തിച്ചു പാടുന്നതായിരുന്നു ഗാനം.
ഗാനം വിവാദമായതോടെ ജയരാജനെ പാര്‍ട്ടി ശാസിച്ചു. എന്നാല്‍ ജയരാജന് സ്ഥാനാര്‍ഥിയായതോടെ വടകരയിലെ പാര്‍ട്ടി പ്രചാരണ വേദികളില്‍ 'കണ്ണൂരിന് താരകം' പതിവായി. എന്തായാലും പാര്‍ട്ടി സംസ്ഥാന സമിതിയില്‍ പാട്ടിനെ വിമര്‍ശിച്ച നേതാക്കള്‍ ഇപ്പോള്‍ പാട്ടിനൊത്ത് താളമിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹമുറപ്പിച്ചത് 21കാരിയുമായി; വിവാഹ വേഷമണിഞ്ഞ് മണ്ഡപത്തിലെത്തിയതോ പെണ്ണിന്റെ അമ്മ
National
• 6 days ago
വ്യാജ രേഖകള്‍ ഉപയോഗിച്ച് കുവൈത്തിലേക്ക് കടക്കാന്‍ ശ്രമം; യുവതിയെ ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി
Kuwait
• 6 days ago
സ്വര്‍ണത്തിന് ഇനിയും വില കൂടാം; നിക്ഷേപകര്‍ക്ക് പണിക്കൂലിയില്ലാതെ സ്വര്‍ണം വാങ്ങാന്‍ വഴിയുണ്ട്, ലാഭവും കിട്ടും
Business
• 6 days ago
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്
Kerala
• 6 days ago
ദുബൈയില്‍ ഡ്രൈവറില്ലാ ടാക്സികള്‍ അവതരിപ്പിക്കാന്‍ അപ്പോളോ ഗോ; പരീക്ഷണയോട്ടം ഉടന്‍
uae
• 6 days ago
കശ്മീരില്‍ മിന്നല്‍ പ്രളയം; മണ്ണിടിച്ചിലില്‍ മൂന്ന് മരണം; കനത്ത നാശനഷ്ടം
National
• 6 days ago
മുംബൈക്ക് കനത്ത തിരിച്ചടി; ഹൈദരാബാദിനെ തകർത്തവൻ ചെന്നൈക്കെതിരെ കളിക്കില്ല
Cricket
• 6 days ago
ഇസ്റാഈല്‍ ആക്രമണം രൂക്ഷം; കൊന്നൊടുക്കിയത് 64 ലേറെ മനുഷ്യരെ, ഹമാസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ നെതന്യാഹു
International
• 6 days ago
നിർത്തിയിട്ട ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു; ഡ്രൈവർക്ക് പരിക്ക്
National
• 6 days ago
കേന്ദ്രമന്ത്രിയുടെ ബന്ധുവിന് ദുബൈയില്‍ കമ്പനിയുണ്ടെന്ന് പറഞ്ഞ് വിസ തട്ടിപ്പ്; എറണാകുളം ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട് പിറ്റേന്ന് ബിജെപി നേതാവിനെതിരേ കേസ്
Kerala
• 6 days ago
ലക്ഷ്യം ചരിത്രത്തിലെ ആദ്യ കിരീടം; സൂപ്പർ കപ്പിൽ സൂപ്പറാവാൻ ബ്ലാസ്റ്റേഴ്സ്
Football
• 6 days ago
കുവൈത്തില്‍ മൂന്ന് ദിവസത്തെ പരിശോധനയില്‍ പിടികൂടിയത് 400ലധികം അനധികൃത താമസക്കാരെ
Kuwait
• 6 days ago
യുഎഇ ട്രാഫിക് മുന്നറിയിപ്പ്: ജുമൈറ സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചിടുമെന്ന് ദുബൈ ആര്‍ടിഎ
uae
• 6 days ago
സുപ്രിം കോടതിയാണ് നിയമമുണ്ടാക്കുന്നതെങ്കില്‍ രാജ്യത്തെ പാര്‍ലമെന്റ് അടച്ചു പൂട്ടട്ടെ' പരമോന്നത കോടതിക്കെതിരെ പരാമര്‍ശവുമായി ബി.ജെ.പി; വ്യക്തിപരമായ പ്രതികരണമെന്ന് പാര്‍ട്ടി
National
• 6 days ago
റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചു; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് വനിത സിവിൽ പൊലിസ് ഉദ്യോഗാർഥികൾ
Kerala
• 6 days ago
ശസ്ത്രക്രിയക്കിടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി: ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ
Kerala
• 6 days ago
സെവൻസ് ഫുട്ബോളിൽ മായാജാലം തീർത്ത 'ന്യൂമാൻ' ഇനിയില്ല; ഐതിഹാസിക യാത്രക്ക് അന്ത്യം
Football
• 6 days ago
Hajj 2025: പുതിയ ഹജ്ജ് ചട്ടങ്ങള്‍ പുറത്ത്: എന്‍ട്രി നിയമങ്ങള്‍, പെര്‍മിറ്റുകള്‍, പിഴകള്‍..; നിങ്ങള്‍ക്കാവശ്യമായ പൂര്‍ണ്ണ ഗൈഡ്
Saudi-arabia
• 6 days ago
തീവ്രവലതുപക്ഷ ജൂതന്മാര് അല്‍ അഖ്സ മസ്ജിദില്‍ സ്ഫോടനത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്, അഖ്സ തകര്‍ക്കുന്ന എഐ വീഡിയോ പ്രചരിപ്പിക്കുന്നു; അപലപിച്ച് ഖത്തര്‍
International
• 6 days ago
തിരുവനന്തപുരത്ത് ഷവർമ്മ കഴിച്ച് 20 പേർക്ക് ഭക്ഷ്യവിഷബാധ; ഭക്ഷ്യസുരക്ഷ വകുപ്പ് സ്ഥാപനം അടച്ചുപൂട്ടി
Kerala
• 6 days ago
ഫൈനലിൽ നാല് ഗോളുകൾ നേടിയിട്ടും അവന് ലോകകപ്പ് നേടാൻ സാധിച്ചില്ല: മെസി
Football
• 6 days ago
സ്കൂളില്‍ അടിപിടി; വിദ്യാര്‍ത്ഥികളോട് 48 മണിക്കൂര്‍ സാമൂഹിക സേവനം ചെയ്യാന്‍ ഉത്തരവിട്ട് റാസല്‍ഖൈമ കോടതി
uae
• 6 days ago
രാജസ്ഥാൻ ക്യാപ്റ്റന്റെ റെക്കോർഡും തകർന്നുവീണു; തോൽവിയിലും ചരിത്രമെഴുതി 14കാരൻ
Cricket
• 6 days ago