HOME
DETAILS
MAL
ഒരു 'അടിമവ്യാപാരി'യെ കൂടി നീക്കംചെയ്തു
backup
June 11 2020 | 02:06 AM
ലണ്ടന്‍: വംശീയതയ്ക്കെതിരായ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്ന ബ്രിട്ടനില്‍ വീണ്ടും അടിമവ്യാപാരികളുടെ പ്രതിമയ്ക്കു നേരെ ജനരോഷം. ഒരു പ്രതിമ തകര്‍ത്ത് ദിവസങ്ങള്‍ക്കകം ലണ്ടനില്‍ മറ്റൊരു പ്രതിമ കൂടി ഒഴിവാക്കി. 18ാം നൂറ്റാണ്ടിലെ അടിമവ്യാപാരിയായിരുന്ന റോബര്‍ട്ട് മില്ലിഗണിന്റെ പ്രതിമയാണ് ലണ്ടനിലെ മ്യൂസിയത്തില്‍ നിന്ന് നീക്കംചെയ്തത്.
ബ്ലാക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി അടിമവ്യാപാരികളെയും കൊളോണിയലിസ്റ്റുകളെയും മഹത്വവല്‍ക്കരിക്കുന്ന പ്രതിമകള്ക്കെതിരെയാണ് ബ്രിട്ടനില്‍ ജനരോഷമിരമ്പുന്നത്. അടിമവ്യാപാരികളില് നിന്നാണ് നമ്മുടെ രാജ്യത്തിന് വലിയ സമ്പത്ത് ലഭിച്ചത് എന്നത് ഒരു ദുഖസത്യമാണ്. എന്നാല്‍ ഇത് പൊതുസ്ഥലത്ത് ആഘോഷിക്കുന്നത് ശരിയല്ലെന്ന് പ്രതിമയുടെ ഫോട്ടോ വച്ച് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് ട്വീറ്റ് ചെയ്തു. ഞായറാഴ്ച ബ്രിസ്റ്റളില്‍ പ്രക്ഷോഭകര്‍ ഒരു അടിമവ്യാപാരിയുടെ പ്രതിമ കായലില്‍ തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."