കുടിവെള്ളം കിട്ടാക്കനിയായി തരിയോട് ശാന്തിനഗര്‍ കോളനി വാസികള്‍
മാനന്തവാടി: കുടിവെള്ളം കിട്ടാക്കനിയായി തരിയോട് ശാന്തിനഗര്‍ ആദിവാസി കോളനിയിലെ അമ്പതോളം കുടുംബങ്ങള്‍. നേരത്തെ തരിയോട് മഞ്ഞൂറയില്‍ നിന്നും ജലസേചന വകുപ്പ് വിതരണം ചെയ്ത കുടിവെള്ളം വരള്‍ച്ചയെ തുടര്‍ന്ന് നിലച്ചതോടെയാണ് കോളനിക്കാരുടെ ദുരിതം തുടങ്ങിയത്.
മഴക്കാലത്ത് പോലും പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന തരിയോട് ശാന്തിനഗര്‍ ആദിവാസി കോളനിയില്‍ കഴിഞ്ഞ രണ്ട് മാസമായി പൈപ്പിലൂടെ കൃത്യമായി വെള്ളം ലഭിക്കാറില്ല.
കഴിഞ്ഞ രണ്ടാഴ്ചയോളമായി ഒരിക്കല്‍ പോലും പൈപ്പുകളില്‍ വെള്ളമെത്തിയിട്ടില്ല. തുടര്‍ന്ന് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോളനിക്ക് മുന്നില്‍ ടാങ്കറുകളില്‍ വെള്ളമെത്തിച്ച് വിതരണം ചെയ്യാന്‍ റവന്യു വകുപ്പ് ടാങ്കും പൈപ്പും സ്ഥാപിച്ചു. എന്നാല്‍ ഇത് സ്ഥാപിച്ച് ഒരുമാസം പിന്നിട്ടിട്ടും ഇതുവരെയും ഒരുതുള്ളി വെള്ളം പോലും ഇവിടെയെത്തിച്ചിട്ടില്ല.
വെള്ളമെത്തിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ വൈകുന്നതാണ് ഇതിന് കാരണമായി പറയപ്പെടുന്നകിലോമീറ്ററുകള് കുന്നിറങ്ങി വയലില്‍ നിന്നും ശേഖരിക്കുന്ന വെള്ളമാണ് ഇവര്‍ ഭക്ഷണം പാകം ചെയ്യാനുള്‍പ്പെടെ ഉപയോഗിക്കുന്നത്.
കോളനിയിലേക്ക് വെള്ളം ലഭ്യമാക്കാനായി മാത്രം കിണറും പമ്പ്സെറ്റും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചിരുന്നെങ്കിലും പിന്നീട് അറ്റകുറ്റപ്പണി നടത്താതിനാല്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ കിണറുകളും വറ്റി വരണ്ടതോടെ പ്രദേശവാസികള്‍ കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."