യു.ഡി.എഫ് വിപുലീകരണം ചര്‍ച്ച ചെയ്തിട്ടില്ല: ചെന്നിത്തല
തിരുവനന്തപുരം: യു.ഡി.എഫ് വിപുലീകരണം ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിട്ടുപോയവരില്‍ തിരിച്ചുവരുന്നത് ആരാണെന്നു നോക്കി നിലപാട് കൈക്കൊള്ളുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുന്നണിയില്‍ ചേരുന്നതിനായി പുതിയതായി ആരും സമീപിക്കുകയോ ആരെയെങ്കിലും അങ്ങോട്ട് സമീപിക്കുകയോ ചെയ്തിട്ടില്ല. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും. ഒരു പാര്‍ട്ടി രണ്ടാകുമ്പോഴുള്ള തര്‍ക്കങ്ങള്‍ ഉണ്ട്. അത് പറഞ്ഞവസാനിപ്പിച്ച് മുന്നോട്ടുപോകും.
ആതിരപ്പിള്ളി പദ്ധതി ആരുപറഞ്ഞാലും അനുവദിക്കില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടാനായി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പഞ്ചായത്ത് സെക്രട്ടറിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് റദ്ദാക്കണം. 231 സെക്രട്ടറിമാരെയാണ് സ്ഥലം മാറ്റിയത്. സി.പി.എം പ്രാദേശിക നേതാക്കളുടെ ലിസ്റ്റനുസരിച്ചാണ് സെക്രട്ടറിമാരെ മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."