9 ഹോട്ട്സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം: ഇന്നലെ പുതുതായി ഒന്‍പതിടങ്ങള്‍ കൂടി ഹോട്ട്സ്പോട്ടുകളായി. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി പാണപ്പുഴ, തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുനിസിപ്പാലിറ്റി, തൃശൂര്‍ കോര്പറേഷന്, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ കോരുതോട്, തൃക്കൊടിത്താനം എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍.
14 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. കാസര്‍കോട് ജില്ലയിലെ പൈവളികെ, പീലിക്കോട്, എറണാകുളം ജില്ലയിലെ കൊച്ചിന് കോര്പറേഷന്, വയനാട് ജില്ലയിലെ മീനങ്ങാടി, തവിഞ്ഞാല്‍, പനമരം, മുട്ടില്‍, കൊല്ലം ജില്ലയിലെ നീണ്ടകര, കൊല്ലം കോര്പറേഷന്, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ എന്നിവയാണ് ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവായത്. നിലവില്‍ ആകെ 128 ഹോട്ട്സ്പോട്ടുകളാണുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,402 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 2,25,417 പേര് വീട്, ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 1,985 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 242 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."