ബൈത്തുറഹ്മ പ്രഖ്യാപന സമ്മേളനം നടത്തി
ഫറോക്ക്: കല്ലംപാറ മുസ്ലിം ലീഗ് കമ്മിറ്റിയും സ്രാങ്ക്പടി ഏരിയ ഗ്ലോബല്‍ കെ.എം.സി.സി കമ്മിറ്റിയും സംയുക്തമായി നിര്‍മിക്കുന്ന ബൈത്തുറഹ്മയുടെ പ്രഖ്യാപന സമ്മേളനം ജില്ലാ ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. മരുതയില്‍ ബാവ അധ്യക്ഷനായി. സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി പെരുമുഖം മുഖ്യപ്രഭാഷണം നടത്തി.
ബൈത്തുറഹ്മ നിര്‍മാണത്തിലേക്കുള്ള ആദ്യ ഫണ്ട് സദ്ഫ ഫൂട്ട്വെയര് എം.ഡി എം. അഹമ്മദ്കുട്ടി ഹാജി നല്കി. ബി. സൈതലവി, അബ്ദുറഹ്മാന് ഫറോക്ക്, കബീര്‍ കല്ലംപാറ, കെ. അലി അക്ബര്‍, ജലീല്‍ പെരുമുഖം, ബഡേരി അഷ്റഫ്, സൈനുല്‍ ആബിദ്, സി.എച്ച് സൈതലവി, മൂസ കക്കാട്, പി.കെ സലാം, റുബീന ടി., ഹനീഫ നീലാട്ടിയില്, പി.വി സക്കരിയ്യ സംസാരിച്ചു.
ബൈത്തുറഹ്മ നിര്‍മാണ കമ്മിറ്റി ഭാരവാഹികളായി സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി(മുഖ്യരക്ഷാധികാരി), മരുതയില്‍ ബാവ (ചെയര്മാന്), കബീര്‍ കല്ലംപാറ (കണ്‍വീനര്‍), കെ.ടി ചെറിയാപ്പു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."