HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ അഭിഭാഷകന് നുണപരിശോധന
backup
April 19 2017 | 05:04 AM
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണപരിശോധനയ്ക്ക് വിധേയമാക്കും. പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനാണ് നുണപരിശോധന.
നടി അക്രമിക്കപ്പെട്ട ദിവസം രാത്രി പ്രതികള്‍ നേരിട്ടെത്തി മൊബൈല്‍ ഫോണും, പാസ്‌പോര്‍ട്ടും മറ്റ് രേഖകളും ഏല്‍പിച്ചെന്ന് അഭിഭാഷകന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഫോണ്‍ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിരുന്നില്ല. അഭിഭാഷകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് ഇയാളുടെ വീട്ടിലും മറ്റും പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."