ജിസാനിലേക്ക് വീണ്ടും ഹൂത്തി റോക്കറ്റാക്രമണം; അഞ്ച് വയസ്സുകാരന് പരുക്ക്
ജിദ്ദ: സഊദിയെ ലക്ഷ്യമാക്കി യമനിലെ ഹൂത്തി വിമതര്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി. അതിര്‍ത്തി പ്രദേശമായ ജിസാനിലെ അല്‍ അര്‍ദ ജില്ലയിലുണ്ടായ ആക്രമണത്തിന് കുട്ടിക്ക് പരുക്കേറ്റതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികള്‍ അതിര്‍ത്തിയില്‍ നിന്ന് തൊടുത്തുവിട്ട കത്യുഷ റോക്കറ്റാണ് ജിസാനില്‍ പതിച്ചതെന്ന് പ്രതിരോധമന്ത്രാലയം വക്താവ് കേണല്‍ യഹ്യ അല്‍ ഖഹ്ത്താനി അറിയിച്ചു. സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനിലെ കൂടുതല്‍ ഹൂത്തി പ്രദേശങ്ങളില്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ മിസൈലാക്രമണം ഉണ്ടായിരിക്കുന്നത്.
യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ ഇതിനു മുമ്പും ജിസാന്‍ അടക്കമുള്ള സഊദി പ്രദേശങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു.
ജിസാനിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ മിസൈലാക്രമണം സഊദി റോയല്‍ വ്യോമ പ്രതിരോധ സേന ആകാശത്ത് വെച്ച് തന്നെ തകര്‍ക്കുകയായിരുന്നു. ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈലിന്റെ അവശിഷ്ടം പതിച്ച് നജ്‌റാനിലെ ഒരു ഇന്ത്യക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാറ്റൊരു ആക്രമണത്തില്‍ ഒരു ഈജിപ്തുകാരന്‍ കൊല്ലപ്പെടുകയും ചെയ്തു.
എന്നാല്‍ പ്രകോപന പരമായ നടപടിക്ക് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികളാണെന്നും ഇറാന്‍ ആയുധങ്ങളാണ് ഹൂതികള്‍ ഉപയോഗിക്കുന്നതെന്ന് നേരത്തെ തന്നെ തെളിഞ്ഞതായും സഊദി സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി വ്യക്തമാക്കിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനവാസ കേന്ദ്രങ്ങളിലേക്ക് മിസൈലാക്രമണം നടത്തുന്നത് യു.എന്‍ പ്രമേയങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."