തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തയാറാണെന്ന് തെര. കമ്മിഷന്
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ ഒഴിവുള്ള നിയമസഭാ സീറ്റുകളില്‍ പൊതുതെരഞ്ഞെടുപ്പിനോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച ഹരജി പരിഗണിക്കവെ ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് മുന്‍പാകെയാണ് കമ്മിഷന് ഇക്കാര്യം അറിയിച്ചത്. ഡി.എം.കെ നല്കിയ ഹരജിയാണ് ഈ വിഷയത്തില്‍ സുപ്രിംകോടതിയിലുള്ളത്. സംസ്ഥാനത്ത് ആകെ 21 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതില്‍ മൂന്നു സീറ്റ് ഒഴിച്ച് ബാക്കി 18 മണ്ഡലങ്ങളില്‍ പൊതുതെരഞ്ഞെടുപ്പിനൊപ്പം അടുത്തമാസം 18ന് വോട്ടെടുപ്പ് നടക്കും.
എന്നാല്‍ അരവകുറിച്ചി, ഒട്ടപിഡരം, തിരുപറകുണ്റം എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തിയ്യതി കമ്മിഷന് പ്രഖ്യാപിച്ചിരുന്നില്ല. ഈ മൂന്ന്സ്ഥലങ്ങളില് കൂടി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നായിരുന്നു ഡി.എം.കെയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."