HOME
DETAILS
MAL
നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ വഴിവിട്ട നിയമനനീക്കം
backup
June 14 2020 | 02:06 AM
സ്വന്തം ലേഖകന്‍
തൊടുപുഴ: സര്‍ക്കാരിന് കോടികള്‍ ബാധ്യത വരുത്തുന്ന പൊതുമേഖല സ്ഥാപനങ്ങളില്‍ വഴിവിട്ട നിയമന നീക്കം. നഷ്ടത്തിലുള്ള കേരള ചെറുകിട വ്യവസായ വികസന കോര്‍പറേഷന്‍ (സിഡ്‌കോ), ട്രാവന്‍കൂര്‍ സിമന്റ്‌സ്, കേരള സ്റ്റേറ്റ് മിനറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എന്നിവിടങ്ങളിലാണ് നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്.
സിഡ്‌കോയില്‍ 54 തസ്തികകളിലേക്കാണ് കരാര്‍ നിയമനം. അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ (സിവില്‍) ഏഴ്, അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) ഒന്ന്, അസി. എന്‍ജിനീയര്‍ (സിവില്‍) 11, സെയില്‍സ് എക്‌സിക്യുട്ടീവ് 19, ഓഡിറ്റ് അസിസ്റ്റന്റ് 17, ടെക്‌നീഷ്യന്‍ ഒന്ന് എന്നിങ്ങനെയാണ് നിയമനം നടത്തുന്നത്. ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡില്‍ സീനിയര്‍ മാനേജര്‍ (ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ്) തസ്തികയിലാണ് നിയമനം. 2018-19 ല്‍ 6.44 കോടി രൂപ പ്രവര്‍ത്തന നഷ്ടം വരുത്തിയ സ്ഥാപനമാണിത്.
കേരള സ്റ്റേറ്റ് മിനറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ മുതല്‍ അക്കൗണ്ട്‌സ് ഓഫിസര്‍ വരെയുള്ള 12 തസ്തികകളില്‍ നിയമന നടപടികള്‍ പൂര്‍ത്തിയായി.
ജനറല്‍ മാനേജര്‍ തസ്തിക സ്ഥിരനിയമനവും മറ്റുള്ളവ കരാര്‍ വ്യവസ്ഥയിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിന് മുന്‍പ് നിയമന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന ആരോപണം ശക്തമാണ്.
കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പറേഷനില്‍ ഉന്നത തസ്തികകളിലേക്ക് വ്യാപക നിയമന നീക്കം നടക്കുന്നുണ്ട്. ഹെഡ് ഓഫിസിലേക്കും മില്ലുകളിലേക്കും അസി. മാനേജര്‍മാര്‍ മുതല്‍ കമ്പനി സെക്രട്ടറി വരെ നിയമിക്കാനുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി നിയമനങ്ങള്‍ പോലും മരവിപ്പിച്ചിരിക്കെയാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള നടപടി.
സ്പിന്നിങ് മില്ലുകളും മലബാര്‍ സിമന്റ്‌സുമടക്കം 26 പൊതുമേഖല സ്ഥാപനങ്ങള്‍ വന്‍ നഷ്ടത്തിലാണ്. വ്യവസായ വകുപ്പിന് കീഴിലാണ് ഇവയിലേറെയും. തുടര്‍ച്ചയായി നഷ്ടംവരുത്ത ഈ സ്ഥാപനങ്ങള്‍ക്ക് അധിക ബാധ്യതയാണ് പുതിയ നിയമനങ്ങള്‍. 2018-19ല്‍ സിഡ്‌കോയുടെ പ്രവര്‍ത്തന നഷ്ടം 15.24 ലക്ഷവും മിനറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റേത് 20.76 ലക്ഷവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."