HOME
DETAILS
MAL
വാഹന പരിശോധന കര്‍ശനമാക്കി
backup
March 28 2019 | 21:03 PM
ഗൂഡല്ലൂര്‍: ജില്ലയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ ഫ്ളയിങ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന ശക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലും മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാലുമാണ് പരിശോധന. ഗൂഡല്ലൂരില്‍ നിന്ന് നാടുകാണി, ചേരമ്പാടി, പാട്ടവയല്‍ ദേശീയ പാതയിലും കര്‍ണാടകയിലേക്കുള്ള ദേശീയ പാതയിലെ തൊറപ്പള്ളി, കക്കനഹള്ളയിലുമാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. നീലഗിരിയുടെ അതിര്‍ത്തി ജില്ലയായ വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം പതിവായതും തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കള്ളപ്പണമെത്തുന്നതും തടയാനാണ് പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."