HOME
DETAILS
MAL
യു.ഡി.എഫ് എന്ന വണ്ടിയിലേക്ക് ഇനിയില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി)
backup
June 14 2020 | 03:06 AM
കൊട്ടാരക്കര (കൊല്ലം): കേരള കോണ്‍ഗ്രസ് (ബി) ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും തങ്ങള്‍ പൂര്‍ണ സംതൃപ്തരാണെന്നും ചെയര്മാന് ആര്. ബാലകൃഷ്ണപിള്ളയും മകന് കെ.ബി ഗണേഷ്കുമാര് എം.എല്‍.എയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരള കോണ്‍ഗ്രസ് (ബി) ഇടതുമുന്നണി വിടുന്നതായും ഇതുസംബന്ധിച്ച് യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നേതാക്കള്‍ പറഞ്ഞു.
യു.ഡി.എഫ് നേതാക്കള്‍ക്ക് തന്റെ വീട്ടിലേക്ക് അതിഥിയായി ഏതുസമയവും വരാം. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായി ഒരാളും വരേണ്ടതില്ല. യു.ഡി.എഫ് എന്ന വണ്ടിയിലേക്ക് ഞങ്ങള്‍ ഇനിയില്ലെന്ന് പിള്ള പറഞ്ഞു.
മുന്‍ മന്ത്രി എം.കെ മുനീര്‍ കഴിഞ്ഞദിവസം എത്തിയത് ആരോഗ്യവിവരം തിരക്കുന്നതിനും സൗഹൃദ സംഭാഷണത്തിനും വേണ്ടി മാത്രമായിരുന്നു. അഴിമതി ഇല്ലാത്ത സര്‍ക്കാരാണ് സംസ്ഥാനത്തേത്.
തന്റെ പാര്‍ട്ടി അന്തസോടെയാണ് ഇടതു മുന്നണിയില്‍ നില്‍ക്കുന്നതെന്നും പിള്ള പറഞ്ഞു.
കൊവിഡില്‍നിന്ന് നാട് അതിജീവിക്കുമ്പോള്‍ പ്രതിപക്ഷവും കേന്ദ്രസര്‍ക്കാരും കേരളത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ പ്രതിപക്ഷ നിലപാട് ഇരട്ടത്താപ്പാണ്. കെ.പി.സി.സി പ്രസിഡന്റിന് സ്ഥിരതയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
വിദേശത്ത് മാസം അഞ്ചുലക്ഷം രൂപ ശമ്പളം വാങ്ങുന്നവര്‍ നാട്ടിലെത്തി സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ക്വാറന്റൈന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും പിള്ള പറഞ്ഞു.
ഇപ്പോഴത്തെ വിവാദം പാര്‍ട്ടിയുടെ ശക്തി ക്ഷയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു.
ആരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് നന്നായി അറിയാം. കേരള കോണ്‍ഗ്രസ് (ബി) ആരോടും ഒന്നും ചോദിച്ചിട്ടില്ല. എവിടെയും ചെല്ലാന്‍ ആഗ്രഹിക്കുന്നുമില്ല. ആര്‍ക്കും ഒരു അപേക്ഷയും കൊടുത്തിട്ടുമില്ലെന്നും ഗണേഷ്കുമാര് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."