കരിപ്പൂരില്‍ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്: 51 ഉദ്യോഗസ്ഥര്‍ ക്വാറന്റീനിലേക്ക് മാറി
കരിപ്പൂര്‍: കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ വിമാനത്താവളത്തില്‍ 51 ഉദ്യോഗസ്ഥര്‍ ക്വാറന്റീനിലേക്ക് മാറി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടെര്‍മിനല്‍ മാനേജര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് എയര്‍പോര്‍ട്ട് ഡയറക്ടറടക്കം 35 പേരും ആറ് കസ്റ്റംസ് ഉദ്യോഗസ്ഥരും പത്ത് സുരക്ഷാ ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പോയത്.
ഇതോടെ എയര്‍പോര്‍ട്ട് പരിസരത്ത് ആശങ്കയായി. സംഭവത്തില്‍ 30 ഉദ്യോഗസ്ഥരോടായിരുന്നു ക്വാറന്റൈനില്‍ പോകാന്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നത്.
പ്രതിസന്ധി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധത്തിലുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വിമാന സര്‍വിസുകള്‍ തടസപ്പെടുകയോ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്യില്ലെന്നും അധികൃതര്‍ അറിയിച്ചു.
ടെര്‍മിനല്‍ മാനേജരുമായി സമ്പര്‍ക്കമില്ലാത്ത ഉദ്യോഗസ്ഥര്‍ ജോലിയില്‍ തുടരുന്നുണ്ട്. ഇന്നലെയാണ് ടെര്‍മിനല്‍ മാനേജര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."