ഔഷധസസ്യ തോട്ടത്തിന് ഇട്ടി അച്യുതന് അവാര്‍ഡ്
ചേര്‍ത്തല: മികച്ച ഔഷസസ്യ തോട്ടം ഒരുക്കുന്ന സ്ഥാപനത്തിനും വ്യക്തിക്കും ഇട്ടി അച്യുതന് വൈദ്യന് സ്മാരക അവാര്‍ഡ് നല്‍കുമെന്ന് ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ഡോ. ബേബി കൃഷ്ണനും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ. ഷിനോയ് രാജനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവയ്ക്കും വ്യക്തികള്‍ക്കും പ്രത്യേകമാകും അവാര്‍ഡ്. ഒരുലക്ഷം രൂപയാണ് അവാര്‍ഡ് തുക. തോട്ടം തയാറാക്കാനുള്ള തൈകള്‍ അസോസിയേഷന് സൗജന്യമായി നല്‍കും. മൂന്ന് വര്‍ഷത്തെ പരിപാലനം അസോസിയേഷന് ടീം പരിശോധിച്ചാകും അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുക. ആലപ്പുഴയില്‍ 23, 23 തീയതികളില്‍ ചേരുന്ന സംഘടനയുടെ നാലാം സംസ്ഥാന സമ്മേളനം അവാര്‍ഡ് വിവരം പ്രഖ്യാപിക്കും. മന്ത്രി ജി സുധാകരന് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ മന്ത്രി പി. തിലോത്തമന് ഔഷധസസ്യ വ്യാപന പദ്ധതി ഉദ്ഘാടനം ചെയ്യും.
അഞ്ചാം സംസ്ഥാന സമ്മേളനത്തില്‍ പ്രഥമ അവാര്‍ഡ് സമ്മാനിക്കും. സസ്യശാസ്ത്ര മേഖലയില്‍ അമൂല്യ സംഭാവനയേകിയ വിഖ്യാത ഗ്രന്ഥമായ 'ഹോര്‍ത്തുസ് മലബാറിക്കസ്' രചനയില്‍ നിര്‍ണായക പങ്ക് വഹിച്ച ചേര്‍ത്തല സ്വദേശി ഇട്ടി അച്യുതന് വൈദ്യന്റെ സ്മരണ നിലനിര്‍ത്തുന്നതാകും അവാര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."