സഊദി എയര്‍ലൈന്‍സിന്റെ റിപ്പോര്‍ട്ട് ഡി.ജി.സി.എക്ക് കൈമാറി
കൊണ്ടോട്ടി: ജിദ്ദയിലേക്ക് നേരിട്ട് സര്‍വിസ് നടത്തുന്നതിനായി സഊദി എയര്‍ലൈന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവില്‍ ഡയറക്ടററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്(ഡി.ജി.സി.എ)എയര്‍പോര്‍ട്ട് അതോറിറ്റി കൈമാറി. രണ്ട് മാസം മുന്‍പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹി കേന്ദ്ര കാര്യാലയത്തില്‍ പിടിച്ചുവച്ചിരിക്കുകയായിരുന്നു. ഇതിനിടെ ജനപ്രതിനിധികളും സംഘടനകളും പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെയാണ് റിപ്പോര്‍ട്ട് ഇന്നലെ കൈമാറിയത്.
ഡി.ജി.സി.എയിലെ ഫ്‌ളൈറ്റ് ഓപ്പറേറ്റിങ് ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ടുമാസം മുന്‍പാണ് സഊദി എയര്‍ലൈന്‍സ് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്. പുതിയ സര്‍വിസ് നടത്തിപ്പ് ക്രമം, വിമാനത്താവളത്തിലെ സുരക്ഷ എന്നിവ വിലയിരുത്തുന്നതടക്കമുള്ള റിപ്പോര്‍ട്ട് വിമാന കമ്പനി കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ക്കാണ്് കൈമാറിയത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് റിപ്പോര്‍ട്ട് കരിപ്പൂരില്‍ നിന്നും ഡല്‍ഹിയിലെ ിവിമാനത്താവള അതോറിറ്റി ആസ്ഥാനത്തേക്ക് നല്‍കിയത്.
എന്നാല്‍, ഇത് ഡി.ജി.സി.എക്ക് കൈമാറാതെ ചില ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം വൈകിപ്പിക്കുകയായിരുന്നു. വിമാനത്തിന്റെ ഇന്ധനടാങ്കിന്റെ ശേഷിയനുസരിച്ച്, നിറയെ യാത്രക്കാരും കാര്‍ഗോയും വഹിച്ച് സര്‍വിസ് നടത്താനാവശ്യമായ ക്ഷമത കരിപ്പൂരിലെ റണ്‍വേക്കുണ്ടോ എന്ന് പരിശോധിക്കണമെന്ന നിര്‍ദേശമുന്നയിച്ചിരിക്കുകയായിരുന്നു അതോറിറ്റി.
ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വരുംദിവസങ്ങളില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അടക്കം സമരത്തിനിറങ്ങാനിരിക്കെയാണ് റിപ്പോര്‍ട്ട് ഡി.ജി.സി.എക്ക് കൈമാറിയത്.
300 മുതല്‍ 400 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന ബി 777 -200 ഇ.ആര്‍, ബി 777 - 200 എല്‍.ആര്‍, ബി 777-300 ഇ.ആര്‍, എ 330-300, എ 330-300 ആര്‍, ബി 787 ഡ്രീം ലൈനര്‍ തുടങ്ങിയ വിമാനങ്ങളുടെ സര്‍വിസിന് കരിപ്പൂരിലെ റണ്‍വേ അനുയോജ്യമെന്ന് നേരത്തേ ഡല്‍ഹിയിലെ വിമാനത്താവള അതോറിറ്റിയിലെ വിദഗ്ധരും കണ്ടെത്തിയിരുന്നു. ഇതോടെയാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ തിരിച്ചുവരവിന് കളമൊരുങ്ങിയത്. എന്നാല്‍ ഇതിന് പിന്നാലെ വിമാന കമ്പനികളോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."