ജലന്ധര്‍ ബിഷപ്പിനെതിരായ ആരോപണം: അന്വേഷണം തൃപ്തികരമല്ലെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍
കോട്ടയം: ലൈംഗികാരോപണത്തിനിരയായ ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പൊലിസ് നീക്കം നടത്തുന്നില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ ചൂണ്ടിക്കാട്ടി. പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടില്ല. തെളിവുകള്‍ ഇല്ലാതാക്കന്‍ ബിഷപ്പിന് സാവകാശം ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒത്തു തീര്‍ക്കാനാകുമെന്ന് കരുതി പൊലിസ് അന്വേഷണം ഇഴഞ്ഞു നീക്കുന്നുവെന്ന് അവര്‍ കുറ്റപ്പെടുത്തി. ബിഷപ്പില്‍ നിന്ന് ഭീഷണിയുണ്ടൈന്നും ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം, കന്യാസ്ത്രീയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. കുറവിലങ്ങാട് മഠത്തില്‍വച്ച് 13 തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണു കന്യാസ്ത്രീയുടെ മൊഴി. ഇതു കൂടാതെ ബിഷപ്പ് ഫോണ്‍ സെക്‌സിനു പ്രേരിപ്പിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീയുടെ ഫോണും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. 2014 ഏപ്രില്‍ അഞ്ചിനാണ് ആദ്യ പീഡനത്തിന് ഇരയായതെന്നാണു കന്യാസ്ത്രീയുടെ മൊഴി. ചാലക്കുടിയില്‍ സഭയുടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണു ബിഷപ്പ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."