HOME
DETAILS
MAL
സി.എ.ജി റിപ്പോര്‍ട്ട് തള്ളി പൊലിസ് ആഭ്യന്തര ഓഡിറ്റ് റിപ്പോര്‍ട്ട്
backup
June 15 2020 | 03:06 AM
ബറ്റാലിയനുകളില്‍ മാസംതോറും ഓഡിറ്റ് നടത്തും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വെടിയുണ്ട വിഷയത്തില്‍ കേരള പൊലിസിനെ വിവാദത്തിന്റെ നിഴലില്‍ നിര്‍ത്തിയ സി.എ.ജി റിപ്പോര്‍ട്ടിനെ തള്ളി പൊലിസിന്റെ ആഭ്യന്തര ഓഡിറ്റ് റിപ്പോര്‍ട്ട്.
വെടിയുണ്ടകള്‍ ഒന്നും കാണാതെ പോയിട്ടില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച വെടിയുണ്ടകള്‍ പൊലിസിന്റെ വിവിധ ക്യാംപുകളില്‍ നിന്നായി കണ്ടെടുത്തുവെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മലപ്പുറം ആംഡ് റിസര്‍വ് ക്യാംപ്, മലബാര്‍ സ്‌പെഷ്യല്‍ പൊലിസ്, സ്‌റ്റേറ്റ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, കേരള ആംഡ് പൊലിസ് മൂന്നാം ബറ്റാലിയന്‍, എസ്.ബി.സി.ഐ.ഡി സെക്യൂരിറ്റി വിഭാഗം, തിരുവനന്തപുരം ജില്ലാ പൊലിസ് ആസ്ഥാനം എന്നിവിടങ്ങളില്‍ നിന്നാണ് കാണാതായെന്നു പറയപ്പെട്ട വെടിയുണ്ടകള്‍ കണ്ടെടുത്തത്. പൊലിസിന്റെ ഉപയോഗസജ്ജമായ 12,061 വെടിയുണ്ടകള്‍ കാണാനില്ലെന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ട്. ഇത് വന്‍വിവാദമായതിനു പിന്നാലെയാണ് സായുധ പൊലിസ് ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശിന്റെ നേതൃത്വത്തില്‍ ആഭ്യന്തര ഓഡിറ്റ് നടത്തിയത്.
രേഖകള്‍ കൃത്യമായി സൂക്ഷിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ ബറ്റാലിയനുകളിലും മാസംതോറും ഓഡിറ്റ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഉപയോഗ ശേഷമുള്ള കാട്രിഡ്ജുകളുടെ എണ്ണത്തില്‍ പൊരുത്തക്കേടുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ആകെ 3,706 കാട്രിഡ്ജുകള്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. സെല്‍ഫ് ലോഡിങ് റൈഫിളുകളില്‍ ഉപയോഗിച്ച 3,697 എം 80 എസ്.എല്‍.ആര്‍ കാട്രിഡ്ജുകളും എ.കെ-47 തോക്കില്‍ ഉപയോഗിച്ച ഒന്‍പത് കാട്രിഡ്ജുകളുമാണ് കാണാതെ പോയത്. കാട്രിഡ്ജുകളുടെ എണ്ണത്തിലെ കുറവ് കൃത്രിമ കാട്രിഡ്ജുകള്‍ ഉപയോഗിച്ച് മറച്ചുവെന്നായിരുന്നു നേരത്തേ സി.എ.ജി റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."