ചാലിയാര്‍ സി.ഡി.എസ് പൊലിവ് 2016 പദ്ധതിക്ക് തുടക്കമായി
നിലമ്പൂര്‍: ചാലിയാര്‍ സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പൊലിവ് 2016 പദ്ധതിക്ക് പൈങ്ങാക്കോട് തുടക്കമായി. കാര്‍ഷിക പുനരാവിഷ്‌കരണം കുടുംബശ്രീയിലൂടെ എന്ന സന്ദേശവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പൈങ്ങാക്കോട് ചൈതന്യ കുടുംബശ്രീ യൂനിറ്റിന്റെ സ്ഥലത്ത് വിത്ത് നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പത്തേക്കര്‍ സ്ഥലത്ത് ഈ വര്‍ഷം കുടുംബശ്രീ യൂനിറ്റുകളുടെ സഹായത്തോടെ ജൈവ പച്ചക്കറി കൃഷി നടത്തും. ഓണത്തിന് മൂന്നു ദിവസം മുന്‍പ് പഞ്ചായത്തില്‍ വില്‍പ്പനകേന്ദ്രം തുറക്കും. സി.ഡി.എസ് പ്രസിഡന്റ് ബീന ആന്റണി അധ്യക്ഷനായി. മൊടവണ്ണ വാര്‍ഡിലെ പതിനഞ്ചോളം യൂനിറ്റുകള്‍ ചേര്‍ന്നാണ് കൃഷി നടത്തുന്നത്. കൃഷിഭവന്‍ മുഖേന സൗജന്യമായി ലഭിച്ച വെണ്ട, മത്തന്‍, കുമ്പളം, തക്കാളി, ചീര പയര്‍, മുളക്, പപ്പായ, വെള്ളരി എന്നിവയുടെ വിത്തുകളാണ് പദ്ധതിയുടെ ഭാഗമായി നട്ടത്. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ആര്‍ ജയപാലന്‍, സി.ഡി.എസ് അംഗങ്ങളായ പി.ശ്യാമള, സെബീന ബേബി, വി.ശാന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."