കളഞ്ഞുകിട്ടിയ പണവും രേഖയും പൊലിസിനെ ഏല്പിച്ചു
ചെറുതുരുത്തി: സ്വകാര്യ ബസ് കണ്ടക്ടറുടെ സത്യസന്ധതയില്‍ ചെറുതുരുത്തി സ്വദേശിയുടേതെന്ന് കരുതുന്ന രണ്ടുലക്ഷം രൂപയും വിലപിടിപ്പുള്ള നിരവധി രേഖകളും തിരിച്ച് ലഭിയ്ക്കാന്‍ വഴിയൊരുങ്ങുന്നു.
ഒറ്റപ്പാലം തൃശൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന കാരമല്‍ ബസിലെ കണ്ടക്ടര്‍ ദേശമംഗലം സ്വദേശി കാക്കിരിയത്ത് വീട്ടില്‍ വിനോദ് (40) ആണ് സത്യസന്ധതയുടെ മഹാ പ്രതീകമായത്. ഇന്നലെ ഉച്ചതിരിഞ്ഞ് ഒറ്റപ്പാലം സ്റ്റാന്‍ഡില്‍ ബസ് എത്തിയപ്പോഴാണ് ബസിനുള്ളില്‍ നിന്ന് ഒരു സഞ്ചി വിനോദിന് ലഭിച്ചത്. തുറന്ന് നോക്കിയപ്പോള്‍ അതില്‍ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയും അഞ്ചു ലക്ഷം രൂപയുടെ ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തി.
ബാങ്ക് പാസ് ബുക്ക് പ്രകാരം ചെറുതുരുത്തി സ്വദേശി കൊട്ടിലിങ്കല്‍ മംഗളം ഗോപാലന്‍കുട്ടി-ഗീതാ ദമ്പതികളുടേതാണ് തുകയെന്നാണ് നിഗമനം. ഉടമയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ നമ്പര്‍ ലഭിക്കാതിരുന്നതിനാല്‍ ഉടന്‍ തന്നെ ഒറ്റപ്പാലം സ്റ്റേഷനിലെത്തി പണവും രേഖകളും ഓഫിസര്‍മാരെ ഏല്‍പ്പിയ്ക്കുകയായിരുന്നു.
സത്യസന്ധത തീര്‍ത്ത വിനോദിനെ പൊലിസ് ഓഫിസര്‍മാര്‍ അഭിനന്ദിച്ചു.
രാത്രി വൈകിയും പണം നഷ്ടപ്പെട്ട വ്യക്തി പൊലിസ് സ്റ്റേഷനില്‍ എത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."