HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി
backup
June 15 2020 | 05:06 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ടി. കമലയുടെയും മകള്‍ ടി. വീണയും പി.എം. അബ്ദുള്‍ ഖാദര്‍ - കെ.എം. അയിഷാബി ദമ്പതികളുടെ മകനും ഡി.വൈ. എഫ്. ഐ. അഖിലേന്ത്യാ പ്രസിഡണ്ടുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ്. ലളിതമായ ചടങ്ങുകളോടെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വിവാഹം നടന്നത്. ചടങ്ങില്‍ ഇരുവരുടേയും അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.
ബംഗളൂരു ആസ്ഥാനമായ ഐ.ടി കംപനിയായ എക്സാ ലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയരക്ടര്‍ ആണ് വീണ. നേരത്തെ ശ്രീകാര്യം സ്വദേശിയുമായുള്ള വിവാഹബന്ധം വീണ വേര്‍പ്പെടുത്തിയിരുന്നു. മുഹമ്മദ് റിയാസിന്റെയും രണ്ടാം വിവാഹമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."